

ദോഹ: കുവാഖിന്റെ 2024- 26 വര്‍ഷത്തെ കായിക കലണ്ടറിന് തുടക്കം കുറിച്ച് കൊണ്ട് ടീം കുവാഖ് ജേഴ്സിയുടെ പ്രകാശനം പ്രശസ്ത ദീര്‍ഘദൂര ഓട്ടക്കാരനും ലോക റെക്കോര്‍ഡിനുടമയുമായ ഷക്കീര്‍ ചീരായി മുന്‍ കേരള കബഡി ടീം ക്യാപ്റ്റന്‍ സാഗറിന് നല്കി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, കള്‍ച്ചറല്‍ സെക്രട്ടറി തേജസ് നാരായണന്, സ്പോര്‍സ് സെക്രട്ടറി മഹേഷ്, ട്രഷറര്‍ ആനന്ദജന്‍, ടീം ക്യാപ്റ്റന്‍ നിഖില്‍, കോച്ച് ചന്ദ്രന് ചെറുവത്തൂര്‍, അമിത്ത് രാമകൃഷ്ണന്, അനില്‍ കുമാര്‍, റിജീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആസ്പയര് സോണില്‍ നടന്ന അഖിലേന്ത്യാ കബഡി ടൂര്‍ണ്ണമെന്റില്‍ കുവാഖ് ടീം മാറ്റുരച്ചു. ദേശീയ താരങ്ങളും പ്രോ കബഡി താരങ്ങളും അണിനിരന്ന എതിരാളികള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആദ്യ സീസണില്‍ തന്നെ കുവാഖ് ടീമിന് സാധിച്ചു.
