മാധ്യമ പ്രവര്‍ത്തകന്‍ അനസ് അല്‍ ഷെരീഫിന്റെ പിതാവിനെ ഗസ്സയില്‍ കൊലപ്പെടുത്തിയത് അപലപിച്ച് അല്‍ ജസീറ

Web Desk
2 Min Read

ദോഹ: അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകന്‍ അനസ് അല്‍ ഷെരീഫിന്റെ വീടിന് നേരെ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തുകയും അദ്ദേഹത്തിന്റെ പിതാവ് കൊല്ലപ്പെടുകയും ചെയ്ത സംഭവത്തെ അല്‍ ജസീറ അപലപിച്ചു.

city exchange

വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ഥി ക്യാമ്പിലുള്ള തന്റെ വീടിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് 65കാരനായ പിതാവ് ജമാല്‍ കൊല്ലപ്പെട്ടതെന്ന് അനസ് അല്‍-ഷെരീഫ് അല്‍ ജസീറയോട് പറഞ്ഞു.

അനസിനും കുടുംബത്തിനുമുണ്ടായ നഷ്ടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അല്‍ ജസീറ അറിയിച്ചു. ഗാസ മുനമ്പില്‍ മാധ്യമ പ്രവര്‍ത്തകരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം അടിയന്തരമായി ഇടപെടാനും തടയാനും അല്‍ ജസീറ അന്താരാഷ്ട്ര സമൂഹത്തോടും മാനുഷിക സംഘടനകളോടും അഭ്യര്‍ഥിച്ചു.

”എന്റെ പ്രിയപ്പെട്ട പിതാവ് ഒരു രക്തസാക്ഷിയായി. ഞങ്ങള്‍ ദൈവത്തിന്റേതാണ്, അവനിലേക്ക് തന്നെ ഞങ്ങള്‍ മടങ്ങിപ്പോകും.’- അല്‍-ഷെരീഫ് എക്സില്‍ എഴുതി.

- Advertisement -
Ad image

‘തന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുമെന്ന്’ അല്‍-ഷരീഫിന് ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ‘നെറ്റ്വര്‍ക്കിന്റെ ലേഖകരുടെയും ഗാസയില്‍ അല്‍ ജസീറയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരുടെയും കുടുംബങ്ങളെ ലക്ഷ്യമിടുന്നതിന്റെ തുടര്‍ച്ചയാണ് ആക്രമണം’ എന്നും അല്‍ ജസീറ കുറിച്ചു.

എങ്കിലും ഗാസയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് അല്‍ ഷെരീഫ് പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തിയതിന് ശേഷം കുടുംബാംഗങ്ങളെ നഷ്ടപ്പെടുന്ന നാലാമത്തെ അല്‍ ജസീറ പത്രപ്രവര്‍ത്തകനാണ് അദ്ദേഹം.

ആക്രമണത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ജീവനക്കാരുടെ പട്ടിക അല്‍ ജസീറ പങ്കിട്ടു:

ഒക്ടോബര്‍ 25ന് നുസൈറാത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ അല്‍ ജസീറ അറബിക് ബ്യൂറോ ചീഫായ വെയ്ല്‍ ദഹ്ദൂഹിന് ഭാര്യയെയും മകനെയും മകളെയും പേരക്കുട്ടിയെയും നഷ്ടപ്പെട്ടു.
ഗാസയിലെ അല്‍ ജസീറയുടെ ബ്യൂറോയിലെ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായ മുഹമ്മദ് അബു അല്‍-കുംസാന് ഒക്ടോബര്‍ 31-ന് ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പിതാവും രണ്ട് സഹോദരിമാരും ഉള്‍പ്പെടെ 19 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു.
അല്‍ ജസീറ അറബിയുടെ ലേഖകനായ മൊഅമെന്‍ അല്‍-ഷറഫിക്ക് ഡിസംബര്‍ ആറിന് ജബാലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലെ 22 അംഗങ്ങളെ നഷ്ടപ്പെട്ടു.
ഡിസംബര്‍ 11ന് ജബാലിയയിലെ തന്റെ കുടുംബത്തിന്റെ വീടിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അനസ് അല്‍ ഷെരീഫിന് പിതാവിനെ നഷ്ടപ്പെട്ടു.

കുറ്റവാളികള്‍ ഉത്തരവാദികളാണെന്ന് ഉറപ്പാക്കാന്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അല്‍ ജസീറ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!