

ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എഞ്ചിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിലെ എയര്‍ലൈനുകളുടെ ട്രേഡ് അസോസിയേഷനാണ് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട). മൊത്തം എയര്‍ ട്രാഫിക്കിന്റെ 83 ശതമാനമായ ഏകദേശം 320 എയര്‍ലൈനുകളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്. ലോകമെമ്പാടുമുള്ള എയര്‍ലൈനുകളുടെ താത്പര്യങ്ങള്‍ക്കായി വാദിക്കുകയും എയര്‍ലൈന്‍ വ്യവസായത്തെ പ്രതിനിധീകരിക്കുകയും നയിക്കുകയും സേവിക്കുകയും ചെയ്യുക എന്നതാണ് അയാട്ടയുടെ ദൗത്യം.

34 വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന അറബ് എയര്‍ലൈന്‍സിന്റെ പ്രാദേശിക അസോസിയേഷനാണ് അറബ് എയര്‍ കാരിയേഴ്‌സ് ഓര്‍ഗനൈസേഷനിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് അദ്ദേഹം.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി 10 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിച്ചതിന് ശേഷം 2023 നവംബര്‍ അഞ്ചിനാണ് എന്‍ജിനിയര്‍ ബദര്‍ മുഹമ്മദ് അല്‍-മീര്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഗ്രൂപ്പ് സി ഇ ഒ ആയി നിയമിതനായത്.
2018 മുതല്‍ 2020 വരെ അദ്ദേഹം ഏഷ്യ/ പസഫിക് മേഖലയിലെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ബോര്‍ഡ് ഡയറക്ടറായിരുന്നു. 2021-ലും 2022-ലും സ്‌കൈട്രാക്‌സിന്റെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഉള്‍പ്പെടെ നിരവധി വ്യവസായ അംഗീകാരങ്ങള്‍ നേടിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വം നിര്‍ണായകമായിരുന്നു.

