തേള്‍ കുത്തി; എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരിയെ

Web Desk
1 Min Read

മുംബൈ: യാത്രക്കാരെ കൊണ്ടുള്ള വിവാദ തലവേദനകള്‍ക്ക് പിന്നാലെ എയര്‍ ഇന്ത്യയ്ക്ക് തേളിന്റെ വകയൊരു കുത്തും കിട്ടി. ഏപ്രില്‍ 23ന് നടന്ന സംഭവമാണെങ്കിലും പുറത്തുവിട്ടത് ഇപ്പോഴാണ്.

city exchange

നാഗ്പൂരില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എ ഐ 630 എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിക്കാണ് തേളിന്റെ കുത്തേറ്റത്. വിവരം അറിഞ്ഞ എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാരിക്ക് ചികിത്സ നല്‍കുന്നതില്‍ ശുഷ്‌കാന്തി കാണിച്ചത് തത്ക്കാലം വിവാദം ഒഴിവാക്കാന്‍ സഹായിച്ചു. വിമാനം പറന്നിറങ്ങിയ ഉടന്‍ വിമാനത്താവളത്തിലെ ഡോക്ടര്‍ യാത്രക്കാരിയെ പരിശോധിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. യാത്രക്കാരി ഡിസ്ചാര്‍ജ് ആകുന്നതുവരെ എയര്‍ ഇന്ത്യ അധികൃതര്‍ എല്ലാ സഹായങ്ങളുമായി കൂടെ നില്‍ക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ എന്‍ജിനീയറിങ് സംഘം വിമാനത്തില്‍ സമഗ്രമായ പരിശോധന നടത്തി തേളിനെ കണ്ടെത്തുകയും വിമാനത്തിനകത്ത് പുകയ്ക്കല്‍ നടത്തുകയും ചെയ്തു. യാത്രക്കാരിക്കുണ്ടായ അസൗകര്യത്തിലും വേദനയിലും ഖേദിക്കുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു.

- Advertisement -
Ad image

ഡ്രൈക്ലീനര്‍മാരുടെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ കാറ്ററിംഗ് വകുപ്പിനോട് അഭ്യര്‍ഥിച്ചതായി സംഭവത്തിന് ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ എല്ലായിടങ്ങളും പുകയിടലിന് വിധേയമാക്കാനും ആവശ്യപ്പെട്ടു. വിമാനത്തിലേക്ക് കയറ്റുന്ന സാധനങ്ങള്‍ വഴി ഇഴജന്തുക്കളോ ചെറുജീവികളോ അകത്തേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!