

പറവൂര്‍: തിരുരക്ത അഭിഷേകം ലഭിച്ച വടക്കന്‍ പറവൂര്‍ ഡോണ്‍ ബോസ്‌കോ ദൈവാലയത്തില്‍ തിരുഹൃദയ തിരുനാള്‍ ജൂണ്‍ 27, 28, 29 തിയ്യതികളിലായി നടക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍ 17 മുതല്‍ 25 വരെ നവനാള്‍ ദിനങ്ങള്‍. രാവിലെ 6.30, വൈകിട്ട് 6 മണിക്ക് ദിവ്യബലി, നൊവേന, ആരാധന. ദിവസവും 10.30ന് തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച ഭക്ഷണം. ജൂണ്‍ 26 വ്യാഴാഴ്ച്ച 13 മണിക്കൂര്‍ ആരാധനക്ക് ഫാ. ആന്റസ് പുത്തന്‍ വീട്ടില്‍ നയിക്കും.

തിരുനാള്‍ 27ന് തുടങ്ങും. രാവിലെ 6.30ന് കുര്‍ബാന, നൊവേന, ആരാധന. 10ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കലിനു സ്വീകരണം തുടര്‍ന്ന് കൊടിയേറ്റം. 10.30നും, 5നും, 6.30നും ദിവ്യബലി.
28ന് രാവിലെ 6.30ന് കുര്‍ബാന നിത്യസഹായ മാതാവിന്റെ നൊവേന. 5.30ന് വി. കുര്‍ബാനയ്ക്ക് കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ മുഖ്യ കാര്‍മ്മികനാകും. കോട്ടക്കാവ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളി സഹ വികാരി ഫാ. സുജിത്ത് കൂവേലി വചന പ്രഘോഷണം നടത്തും.
ഊട്ട് തിരുനാള്‍ ദിനമായ 29 ഞായറാഴ്ച്ച രാവിലെ 6.30ന് കുര്‍ബാന, നൊവേന, ആരാധന. 9ന് പ്രസുദേന്തി വാഴ്ച, 10 ന് കോട്ടപ്പുറം രൂപത മെത്രാന്‍ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ഊട്ട് സദ്യ ആശീര്‍വദിക്കും. 10.30ന് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി. ജീവകാരുണ്യ ഫണ്ട്, സ്‌കോളര്‍ഷിപ്പ് വിതരണം എന്നിവയും ഉണ്ടാവും.
തിരുനാള്‍ ദിനത്തില്‍ രാവിലെ തുടങ്ങുന്ന നേര്‍ച്ചസദ്യ രാത്രി 8:30 വരെ നീളും. മുന്‍ വര്‍ഷങ്ങളിലേതു പോലെ ഇത്തവണയും
25,000 പേര്‍ക്ക് നേര്‍ച്ച സദ്യ ഒരുകിയിട്ടുള്ളതായി വികാരി ഫാ. പ്രിന്‍സ് പടമാട്ടുമ്മല്‍, സഹ വികാരി ഫാ. ബിയോണ്‍ കോണത്ത്, ജനറല്‍ കണ്‍വീനര്‍ നെല്‍സണ്‍ തട്ടാരശ്ശേരി, ജോ. കണ്‍വീനര്‍മാരായ ബേസില്‍ പുതുശ്ശേരി, ജിന്‍സി ജെയിംസ് കുരിശുവീട്ടില്‍, ജോയല്‍ ജോണ്‍സണ്‍, കൈക്കാരന്മാരായ ജോയ് കളത്തില്‍, ചാര്‍ളി പുളിക്കല്‍, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍ എം മാര്‍ട്ടിന്‍ നെടുംപറമ്പില്‍ തുടങ്ങിയവര്‍ പറവൂര്‍ താലൂക്ക് പ്രസ്സ് ക്ലബ്ബിന് വേണ്ടി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

