

തൃശൂര്‍: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തടഞ്ഞുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, അറബി അധ്യാപക പരിശീലനങ്ങളിലെ അപാകതകള്‍ പരിഹരിക്കുക, കേരളത്തില്‍ അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ എഴുപത്തിരണ്ടാമത് തൃശൂര്‍ റവന്യൂ ജില്ലാ സമ്മേളനം സമാപിച്ചു.

ജില്ലാ പ്രസിഡണ്ട് കെ എം ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ് എ റഫീഖ് റിപ്പോര്‍ട്ടിംഗ് നടത്തി. സംസ്ഥാന സെക്രട്ടറി ഇ ഐ മുജീബ് വരണാധികാരിയായി.

വിവിധ സബ് ജില്ല ഭാരവാഹികളായ വി സി ഷാഹുല്‍ ഹമീദ് സഗീര്‍, എ താജുദ്ദീന്‍, പി എസ് സക്കീര്‍ ഹുസൈന്‍, അമല്‍ വഹാബ്, ആര്‍ എ ആബിദ, സി അബ്ദുല്‍ മുനീര്‍, എം കെ ആതിഖാ ബീവി, ഉമ്മു അതിയ്യ, ജില്ലാ ട്രഷറര്‍ കെ എ അബ്ദുസ്സമദ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി സി അബ്ദുല്‍ മുനീര്‍ (പ്രസി), എസ് എ റഫീഖ്, പി എസ് സക്കീര്‍ ഹുസൈന്‍, വി എം ഗഫൂര്‍ (വൈസ് പ്രസി), കെ എം ഗഫൂര്‍ (ജന സെക്ര), വി സി ഷാഹുല്‍ ഹമീദ് സഗീര്‍, സി എം ജലീല്‍, അമല്‍ വഹാബ് (സെക്ര), കെ എ അബ്ദുസ്സമദ് (ട്രഷ), എം കെ ആതിക്കാബീവി (വനിതാ വിംഗ് ചെയര്‍പെഴ്‌സന്‍), റഹ്‌മത്ത് പി എസ് (വനിതാ വിംഗ് കണ്‍വീനര്‍), എന്‍ എ നസീമ (വനിതാ വിംഗ് കോഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

