

ദോഹ: ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ലിറിക്ക ഗുളികകള്‍ അധികൃതര്‍ പിടികൂടി. എയര്‍ കാര്‍ഗോ കസ്റ്റംസിലെയും പ്രൈവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷനിലെയും തപാല്‍ കണ്‍സൈന്‍മെന്റ് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്.

ആകെ 2,352 ഗുളികകള്‍ പൊള്ളയായ മരത്തില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു. പിടിച്ചെടുത്ത നിരോധിത വസ്തുക്കള്‍ അധികാരികള്‍ക്ക് കൈമാറി. കഴിഞ്ഞയാഴ്ച ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (എച്ച് ഐ എ) കള്ളക്കടത്ത് ശ്രമം പരാജയപ്പെട്ടിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടര്‍ച്ചയായ പരിശീലനം ഉള്‍പ്പെടെ നല്‍കാറുണ്ട്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

