എന്നിലെ അഭിനേതാവിനെ ചവിട്ടിത്തേക്കാറില്ല: മമ്മൂട്ടി

Web Desk
1 Min Read

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിസംവിധാനം ചെയ്ത മമ്മൂട്ടി കമ്പനിയുടെ മമ്മൂട്ടി നായകനായ സിനിമ ‘നന്‍പകല്‍ നേരത്ത് മയക്കം’ 19ന് തിയേറ്ററുകളിലെത്തും. മലയാളത്തിലും തമിഴിലും ഒരേപ്രാധാന്യത്തിലാണ് സിനിമ ചെയ്തിരിക്കുന്നത്. മലയാളികള്‍ക്ക് മലയാള സിനിമയായും തമിഴര്‍ക്ക് തമിഴ് സിനിമയായും ഈ ചിത്രം അനുഭവപ്പെടുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു.

city exchange

തന്നിലെ അഭിനേതാവിനെ ഒരിക്കലും നിരശപ്പെടുത്തില്ലെന്നും താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് പരമാവധി സൗകര്യം ചെയ്തുകൊടുക്കാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. അഭിനയിക്കാന്‍ കിട്ടുന്ന അവസരം ഒരിക്കലും ഉപേക്ഷിക്കാറില്ലെന്നും ഇതുപോലുള്ള ചിത്രങ്ങള്‍ ലഭിച്ചാല്‍ പണം വാങ്ങാതെയും അഭിനയിക്കാന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു. ലിജോ ജോസ് പെല്ലിശ്ശേരിയുമായി രണ്ടോ മൂന്നോ കഥകള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും പെട്ടെന്ന് ചെയ്യാവുന്ന സിനിമ എന്ന നിലയിലാണ് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതെന്നും അദ്ദേഹം വിശദമാക്കി. മറ്റു ചിത്രങ്ങള്‍ ബജറ്റ് അല്‍പം കൂടുതലാണെന്നും അവ പിന്നീട് ചെയ്യുമെന്നും മമ്മൂട്ടി വ്യക്തമാക്കി. നന്‍പകല്‍ നേരത്ത് മയക്കത്തിന് നിര്‍മാതാക്കളെ കിട്ടാത്ത പ്രശ്‌നമുണ്ടാകേണ്ടതില്ലെന്ന് കരുതിയാണ് താന്‍ തന്നെ ചിത്രം നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്നിലെ അഭിനേതാവിനെ ചവിട്ടിത്തേക്കാറില്ലെന്നും അഭിനയപ്രാധാന്യവും കഥയുടെ പുതുമയുമാണ് ധൈര്യത്തില്‍ ഇറങ്ങാന്‍ കാരണമെന്നും മമ്മൂട്ടി പറഞ്ഞു. വേറൊരുതരം അനുഭൂതിയാണ് സിനിമയെന്ന് ചിത്രം കണ്ട നിരവധി പേര്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. സാധാരണ മനുഷ്യരുള്ള നന്മയും തിന്മയും നമ്മളില്‍ തന്നെയുള്ള സിനിമ കൂടിയാണ് ഇതെന്നും മമ്മൂട്ടി പറഞ്ഞു.

- Advertisement -
Ad image

നായികമാരായ രമ്യ സുവി, രമ്യ പാണ്ഡ്യന്‍, അശോകന്‍, വിപിന്‍ ആറ്റ്‌ലി, തിരക്കഥാകൃത്ത് എസ് ഹരീഷ് തുടങ്ങിയവരും മമ്മൂട്ടിയോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!