ഉമ്മന്‍ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു

Web Desk
1 Min Read

തിരുവനന്തപുരം: ഒരു ഭരണാധികാരി എന്ന നിലയില്‍ ഉമ്മന്‍ ചാണ്ടിയെ ജനങ്ങള്‍ ഏറ്റവും ആദരിക്കുന്നത് കരുണാര്‍ദ്രമായ മനസ്സിന്റെ ഉടമ എന്ന പേരിലാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

city exchange

നയചാതുര്യവും ദൃഢചിത്തതയുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര. ഏതു പ്രതിസന്ധിയെയും അതി ജീവിക്കുവാന്‍ അദ്ദേഹത്തിന് പ്രത്യേകമായ കഴിവുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആലുവയുടെ വികസനത്തിനായി ഉമ്മന്‍ ചാണ്ടി പ്രത്യേക പരിഗണന നല്‍കിയിരുന്ന കാര്യം അന്‍വര്‍ സാദത്ത് എം എല്‍ എ എടുത്തു പറഞ്ഞു.

ഇപ്പോള്‍ പണി പൂര്‍ത്തീകരിക്കുന്ന പാറപ്പുറം വല്ലംകടവ് പാലം അദ്ദേഹം പ്രത്യേകം താല്പര്യമെടുത്ത് അനുവദിച്ചതാണെന്ന കാര്യവും എം എല്‍ എ അനുസ്മരിച്ചു. ജനങ്ങളോടൊപ്പം എന്നും ചേര്‍ന്ന് നില്‍ക്കുവാനും അവരുടെ പരാതികളും സങ്കടങ്ങളും പങ്കു വയ്ക്കുവാനും തയ്യാറായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് തീരാനഷ്ടം തന്നെയെന്നും തന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

- Advertisement -
Ad image

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് അന്‍വര്‍ സാദത്ത് എം എല്‍ എ അന്ത്യമോപചാരം അര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!