കെ എസ് എസ് എഫ് ഗ്രീന്‍ പ്രൊട്ടോക്കോള്‍ അവാര്‍ഡ് സഹൃദയയ്ക്ക്

Web Desk
1 Min Read

കൊച്ചി: സ്ഥാപനതലത്തില്‍ ഗ്രീന്‍ പ്രൊട്ടോക്കോള്‍ നടപ്പാക്കുന്നതില്‍ മികവു കാട്ടുന്ന രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ക്ക് കെ സി ബി സിയുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്‌കാരം എറണാകുളം- അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയയ്ക്ക് ലഭിച്ചു. പരി. ഫ്രാന്‍സീസ് പാപ്പായുടെ ലൗദാത്തോ സി വത്സരാചരണത്തിന്റെ ഭാഗമായി ചിക്കാഗോ ആസ്ഥാനമായ ഫാ. എബ്രഹാം മുത്തോലത്ത് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന 25000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ ഈ പുരസ്‌കാരത്തിന്റെ പ്രഥമ അവാര്‍ഡ് ദാനം പാലായില്‍ നടത്തിയ കെ എസ് എസ് എഫ്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കേരളാ സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിച്ചു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, മുന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. കേരള സര്‍ക്കാരിന്റെ അംഗീകൃത ഹരിത സഹായ സ്ഥാപനവും മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശുചിത്വമിഷന്റെ അംഗീകൃത സേവനദാതാവുമാണ് സഹൃദയ.

city exchange
Share This Article
Leave a Comment
error: Content is protected !!