
ദോഹ: കുവാഖിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി കുവാഖ് മധുരമീയോണം 2025ന്റെ പോസ്റ്റര്‍ പ്രകാശനം ചലച്ചിത്ര താരം ധ്യാന്‍ ശ്രീനിവാസന് നിര്‍വ്വഹിച്ചു. പ്രകാശനചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, പ്രോഗ്രാം കണ്‍വീനര്‍ രജീഷ്, രതീഷ് മാത്രാടന്‍, രന്ജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സെപ്തംബര്‍ 26 വെള്ളിയാഴ്ച പുനെ യൂണിവേഴ്സിറ്റി ഖത്തര്‍ ബര്‍വ അവന്യൂ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
