സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ (സ്‌കോസ ഖത്തര്‍)ന്റെ ഇഫ്താര്‍ മീറ്റ് ദോഹ അരോമ റെസ്റ്റോറന്റില്‍ സംഘടിപ്പിച്ചു. ഖത്തറിന്റെ നാനാ ഭാഗങ്ങളിലായി താമസിക്കുന്ന 1967നും 2025നും ഇടയില്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ വ്യത്യസ്ത തലമുറയില്‍ പെട്ട നിരവധി പൂര്‍വ്വ വിദ്യാര്‍ഥികള്‍ കുടുംബ സമേതം പരിപാടിയില്‍ സംഗമിച്ചു.

city exchange

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2000ല്‍ ആണ് ഖത്തറില്‍ താമസിക്കുന്ന സര്‍ സയ്യിദ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയായ’സ്‌കോസ’ രൂപീകരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരേ ക്ലാസ്മുറിയില്‍ ഒരേ ബെഞ്ചില്‍ ഇരുന്ന് വിദ്യ നുകര്‍ന്നവര്‍ നീണ്ട ഇടവേളക്ക് ശേഷം പരസ്പരം ഓര്‍മകള്‍ പങ്കുവെച്ചും ബന്ധങ്ങള്‍ പുതുക്കിയും സൗഹൃദം ഊട്ടിയുറപ്പിച്ചും റമദാന്‍ മാസത്തെ ഒന്നുകൂടി ധന്യമാക്കി.

ഇഫ്താറിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ സ്‌കോസയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിര്‍ അധ്യക്ഷത വഹിച്ചു. പ്രമുഖ വ്യവസായിയും കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗവും സര്‍ സയ്യിദ് കോളേജ് അലുമ്‌നി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും സ്‌കോസയുടെ സ്ഥാപക പ്രസിഡന്റും രക്ഷാധികാരിയുമായ ഡോ. ഹസ്സന്‍ കുഞ്ഞി ഉദ്്ഘാടനം ചെയ്തു.

ഉദ്ഘാടനത്തെ തുടര്‍ന്ന് നടന്ന അനുമോദന പരിപാടിയില്‍ ഐ സി ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ഥിയും സ്‌കോസ ഖത്തര്‍ അംഗവുമായ ജാഫര്‍ തയ്യിലിനെ വേദിയില്‍ അനുമോദിച്ചു. സ്‌കോസ ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷൈഫല്‍ സീന്റകത്ത് സ്വാഗതവും ട്രഷര്‍ സഹദ് കാര്‍ത്തികപള്ളി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!