
ദോഹ: മുപ്പത്തി അഞ്ച് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്ന കൊച്ചി കൊച്ചങ്ങാടി സ്വദേശിയും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി ഐ സി) സജീവ പ്രവര്‍ത്തകനും ഓള്‍ഡ് റയ്യാന്‍ യൂണിറ്റ് പ്രസിഡന്റുമായ സി എ സക്കീര്‍ ഹുസൈന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

സൈഫുദ്ദീന്‍ എന്‍ എ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കടന്നമണ്ണ, സിദ്ധീഖ് വേങ്ങര, അഫ്‌സല്‍ ചാലാട്, മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

സി ഐ സി റയ്യാന്‍ സോണ്‍ ജനസേവന വിഭാഗത്തിന്റെ നെടുംതൂണായിരുന്ന ഏത് സേവന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തില്‍ നിന്നിരുന്ന വിക്തിത്വമായിരുന്നു സക്കീര്‍ ഹുസൈന്‍ എന്ന് സി ഐ സി വളണ്ടിയര്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.
യൂണിറ്റിന്റെ ഉപഹാരം സോണല്‍ പ്രസിഡന്റ് ടി കെ സുധീര്‍ കൈമാറി. സക്കീര്‍ ഹുസൈന്‍ മറുപടി പ്രസംഗം നടത്തി.

