ഇഫ്താര്‍ മീറ്റും അനുമോദന യോഗവും

Web Desk
1 Min Read

അബുദാബി: യു എ ഇയിലെ പ്രമുഖ ആയോധനകലാ പരിശീലന കേന്ദ്രമായ ട്രഡീഷണല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അബൂദാബിയില്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താര്‍ മീറ്റിനോടനുബന്ധിച്ച് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സ് നേടിയ മര്‍വാന്‍ ഇബാദിനെ അനുമോദിച്ചു.

city exchange

ആഴക്കടലിലെ 72 ഇനം സ്രാവു മല്‍സങ്ങളെ കുറിച്ച് രണ്ട് മിനിറ്റ് 52 സെക്കന്റ് കൊണ്ട് വിവരിച്ച് കൊണ്ടാണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ മര്‍വാന്‍ ഇബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന ആനക്കര സ്വദേശി ജുബൈറിന്റെയും ശബ്‌നയുടെയും മകനാണ്. ചടങ്ങില്‍ ഷിഹാന്‍ മുഹമ്മദ് ഫായിസ് സ്‌നേഹോപഹാരം സമ്മാനിച്ചു. സെന്‍സായ് ഹാഷിം അനുമോദന പ്രഭാഷണം നടത്തി.

സെന്‍സായി ഗസ്‌നി, സെന്‍സായി ഷെമീര്‍, സെന്‍സായി എഞ്ചിനിയര്‍ മുഹമ്മദ് അല്‍ഗേറിയ, സെന്‍പായി മുനീര്‍, സെന്‍പായി സെന്‍സീര്‍, സെന്‍പായി ഫയാസ് ഖാന്‍, സജീര്‍ മാസ്റ്റര്‍, ഹസന്‍ മാസ്റ്റര്‍ സംബന്ധിച്ചു. ടി എം എയിലെ വിദ്യാഥികളും രക്ഷിതാക്കളുമുള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു മുനീര്‍ സ്വാഗതവും സെന്‍സായി ഷാഫി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!