

ദോഹ: കാസറഗോഡ് മഞ്ചേശ്വരം കടമ്പറിലെ അബ്ദുല്‍ ബഷീര്‍ (48) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. പരേതരായ മൊയ്ദീന്‍ കുഞ്ഞി- ഫാത്തിമ ദമ്പതികളുടെ മകനാണ്.

ഖത്തറില്‍ വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തു വരുകയായിരുന്നു.

ഭാര്യ: സറീന. മക്കള്‍: ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്. സഹോദരങ്ങള്‍: മഹ്മൂദ്, അബ്ദുല്‍റഹ്മാന്‍, ഇബ്രാഹിം, അസീസ്, സാദിഖ്, ഹമീദ്, കദീജ, സഫിയ, മൈമൂന.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
