ഭക്ഷണരീതി മാനസികാരോഗ്യത്തെ സ്വാധീനിക്കും: ഗുഡ് ഫുഡ് ഗുഡ് മൂഡ്

Web Desk
2 Min Read

ദോഹ: ദിനേനെ നാം കഴിക്കുന്ന ആഹാരവും നമ്മുടെ ഭക്ഷണരീതിയും ശരീരത്തെ മാത്രമല്ല മനസികാരോഗ്യത്തെയും സ്വാധീനിക്കുമെന്ന് നസീം മെഡിക്കല്‍ സെന്ററിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. അനസ് സാലിഹ്. ഡോണ്ട് ലൂസ് ഹോപ്പ് എന്ന പേരില്‍ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ നടത്തിവരുന്ന കാമ്പയിനിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ഐ സി ബി എഫുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഗുഡ് ഫുഡ് ഗുഡ് മൂഡ് എന്ന പരിപാടിയില്‍ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഭക്ഷണമെന്നത് ശാരീരിക സന്തുലനവുമായി മാത്രം ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന പൊതുധാരണ മാറ്റി അത് മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകമാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡോപമീന്‍ പോലെ ആകാംക്ഷ ഉളവാക്കുന്ന ന്യൂറോ ട്രാന്‍സ്മിഷന്‍ എങ്ങനെ ഭക്ഷണവുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനെക്കുറിച്ചും സെറട്ടോണിന്‍ പോലെ സന്തോഷമുളവാക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷണത്തെപ്പറ്റിയും വികാര വിക്ഷോഭങ്ങളെ ചെറിയ രീതിയിലും വലിയ രീതിയിലും നിയന്ത്രിക്കാന്‍ സഹായകമാകുന്ന ആരോഗ്യപ്രധാനമായ പഥ്യത്തെ സംബന്ധിച്ചും കൗമാര- യൗവ്വന- വാര്‍ധക്യ കാലത്തെ ഹോര്‍മോണല്‍ മാറ്റത്തെക്കുറിച്ചും പ്രായവ്യത്യാസങ്ങളിലൂടെയുള്ള കലോറി അവശ്യകതയെപ്പറ്റിയും ഡോ. അനീസ് വിശദീകരിച്ചത് സദസ്സ് ഏറെ കൗതുകത്തോടെയാണ് കേട്ടത്.

കാലാനുസൃതമായി, കോവിഡ് കാലഘട്ടത്തിലെ കാലിക പ്രസക്തമായ വിഷയവുമായി കാമ്പയിന്‍ നയിക്കുന്ന ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്റെ പ്രവര്‍ത്തന ശൈലിയും ദീര്‍ഘവീക്ഷണവും ഏറെ പ്രശംസയര്‍ഹിക്കുന്നുവെന്ന് ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി സാബിത്ത് ഷഹീര്‍ പറഞ്ഞു. ഐ സി ബി എഫ് വൈസ് പ്രസിഡണ്ട് വിനോദ് ജി നായര്‍, മെഡിക്കല്‍ വിംഗ് ഇന്‍ചാര്‍ജ് രജനി മൂര്‍ത്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

- Advertisement -
Ad image

ഇന്ത്യന്‍ എംബസിക്കു കീഴിലുള്ള ഐ ഐ സി സി കാഞ്ഞാണി ഹാളില്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന പരിപാടി ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍ ഇവന്റ്് മാനേജര്‍ മൊയ്തീന്‍ ഷാ നിയന്ത്രിച്ചു.

പരിപാടിയില്‍ വക്‌റ ഡിവിഷന്‍ ഓപറേഷണല്‍ മാനേജര്‍ ഫഹ്‌സീര്‍ റഹ്മാന്‍, ക്വാളിറ്റി കണ്‍ട്രോള്‍ മാനേജര്‍ റാഷിക്ക് ബക്കര്‍ എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ ഡോ. അനസ് സാലിഹിനുള്ള ഉപഹാരം ഖത്തര്‍ റീജ്യന്‍ സി ഒ ഒ അമീര്‍ ഷാജി, വക്‌റ ഡിവിഷന്‍ മാനേജര്‍ റഫീക് കാരാട്, അല്‍സദ്ദ് ഡിവിഷണല്‍ മാനേജര്‍ ഹാഫിസ് ഷബീര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഡൊണ്ട് ലൂസ് ഹോപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് ജനോപകാരപ്രദമായ നിരവധി പരിപാടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!