കോഴിക്കോട് നഗരത്തില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട

Web Desk
1 Min Read

കോഴിക്കോട്: എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും എക്സൈസ് ഇന്റലിജന്‍സും കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയുമായി ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ഡ്യൂക്ക് ബൈക്കില്‍ ബ്ലൂട്ടൂത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 55 ഗ്രാം എം ഡി എം എ പിടികൂടി. ഇതിന് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലമതിക്കും. ഉത്തരമേഖലയില്‍ ഈ വര്‍ഷം പിടിക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിത്.

city exchange

കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ പച്ചാക്കിലില്‍ കെ എല്‍ 11 ബി പി 0508 ഡ്യൂക്ക് ബൈക്കില്‍ കടത്തുകയായിരുന്ന 55.200 ഗ്രാം എം ഡി എം എയുമായി മലപ്പുറം ജില്ലയില്‍ തിരൂരങ്ങാടി താലൂക്കില്‍ വള്ളിക്കുന്ന് വില്ലേജില്‍ അത്താണിക്കല്‍ ദേശത്ത് പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ വില്ലേജില്‍ മലാപ്പറമ്പ് ദേശത്ത് മുതുവാട്ട് വീട്ടില്‍ വിഷ്ണു (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് ബാബു പറഞ്ഞു.

ബാംഗ്ലൂരില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്നുകള്‍ ശേഖരിക്കുന്നത് എന്നാണ് ഇവര്‍ മൊഴി നല്‍കിയത്. മലപ്പുറം ഐ ബി ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കമ്മിഷണര്‍ സ്‌ക്വാഡ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവെന്റിവ് ഓഫീസര്‍ കെ പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, അഖില്‍ ദാസ്, കോഴിക്കോട് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസര്‍ ഇ പി വിനോദ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി എസ്, മുഹമ്മദ് അബ്ദുല്‍ റൗഫ്, സതീഷ് പി കെ, രജിന്‍ എം ഒ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!