താരങ്ങളുടെ മുഖങ്ങളുമായി ശുഭദിനം ആദ്യപോസ്റ്റര്‍ റിലീസായി

Web Desk
1 Min Read

കൊച്ചി: നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘ശുഭദിന’ത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. സൗത്തിന്ത്യന്‍ സ്റ്റാര്‍ കീര്‍ത്തി സുരേഷ്, അജു വര്‍ഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, റോഷന്‍മാത്യു, വിശാഖ് നായര്‍ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

city exchange

ജീവിതത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരമാര്‍ഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരന്‍ സിഥിന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിതഫലങ്ങളും നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ജയകൃഷ്ണന്‍, രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍, മാലാ പാര്‍വ്വതി, അരുന്ധതി നായര്‍, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍, ജയന്തി, അരുണ്‍കുമാര്‍, നെബീഷ് ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

ബാനര്‍- നെയ്യാര്‍ ഫിലിംസ്, നിര്‍മ്മാണം- ഗിരീഷ് നെയ്യാര്‍, എഡിറ്റിംഗ്, സംവിധാനം- ശിവറാംമണി, ഛായാഗ്രഹണം- സുനില്‍പ്രേം എല്‍ എസ്, രചന- വി എസ് അരുണ്‍കുമാര്‍, പ്രോജക്ട് ഡിസൈനര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നാസിം റാണി, ഗാനരചന- ഗിരീഷ് നെയ്യാര്‍, സംഗീതം- അര്‍ജുന്‍ രാജ്കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജീവ് കുടപ്പനക്കുന്ന്, കല- ദീപു മുകുന്ദപുരം, ചമയം- മുരുകന്‍ കുണ്ടറ, കോസ്റ്റ്യൂംസ്- അജയ് എല്‍ കൃഷ്ണ, സൗണ്ട് മിക്‌സിംഗ്- അനൂപ് തിലക്, സൗണ്ട് ഡിസൈനര്‍- രാധാകൃഷ്ണന്‍ എസ്, ത്രില്‍സ്- അഷ്‌റഫ് ഗുരുക്കള്‍, ഡിസൈന്‍സ്- ജോണി ഫ്രെയിംസ്, സ്റ്റില്‍സ്- മൃതുല്‍ വിശ്വനാഥ്, വിന്‍സി ലോപ്പസ്, ധനില്‍കൃഷ്ണ, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!