ക്യാമ്പസ് ലീഗ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു

Web Desk
1 Min Read

ദോഹ: എം എ എം ഒ കോളേജ് ഖത്തര്‍ അലുംനി സംഘടിപ്പിക്കുന്ന പ്രഥമ ഇന്റര്‍ കോളേജിയേറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ക്യാമ്പസ് ലീഗ് ഖത്തര്‍ (സി എല്‍ ക്യു) ലോഗോ പ്രകാശനം ഖത്തര്‍ ഒളിംപിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിയം ഡയറക്ടര്‍ അബ്ദുല്ല യൂസുഫ് അല്‍ മുല്ല നിര്‍വഹിച്ചു.

city exchange

സംഘാടന സമിതി ചെയര്‍മാന്‍ അഷ്‌റഫ് ബ്രില്യന്റ്, കോര്‍ഡിനേറ്റര്‍ ഫാരിസ് ലൂപ് മീഡിയ, കണ്‍വീനര്‍ ഷംസു കൊടുവള്ളി, പ്രസിഡന്റ് ഇല്യാസ് കെന്‍സാ, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ചേന്നമംഗലൂര്‍, ഷാഫി ചെറൂപ്പ, അബ്ബാസ് മുക്കം, നിഷാദ് കെ എന്നിവര്‍ പങ്കെടുത്തു.

16 ഇന്റര്‍ കോളേജ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 29ന് നടക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!