

ദോഹ: ചാലിയാര്‍ ദോഹയുടെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എലീവിയ 2024 എന്ന പേരില്‍ നേതൃത്വ പരിശീലന സെഷന് സംഘടിപ്പിച്ചു.

നസീം ഹെല്‍ത്ത് കെയര്‍ മെയിന്‍ സ്പോണ്സര് ആയ പ്രോഗ്രാം ദോഹയിലെ ഒയാസിസ് ബീച്ച് ക്ലബ് ഹോട്ടലില്‍ ചാലിയാര്‍ തീരദേശവാസികളില്‍ നിന്നും ഉള്ള വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ചു മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ചാലിയാര്‍ ദോഹ കൗണ്‍സില്‍ മെമ്പര്‍മാര്‍, പഞ്ചായത്തു ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

സംഘടനയുടെ മുഖ്യ രക്ഷാധികാരിയും മറൈന്‍ എയര്‍ കണ്ടീഷനിംഗ് ആന്റ് റഫ്രിജറേഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറും കൂടിയായ ഷൗക്കത്ത് അലി താജ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ പക്വതയോടെയും ദീര്‍ഘവീക്ഷണത്തോടെയും നേരിടാന്‍ സംഘടനാ നേതൃത്വത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചാലിയാര്‍ ദോഹയുടെ ഫൗണ്ടര്‍ പ്രസിഡന്റും ലീഡര്ഷിപ് എംപവര്‍മെന്റ് കോച്ചും കൂടിയായ മഷൂദ് വി സി ട്യൂണ്‍ യുവര്‍ പാഷന് എന്ന സെഷന് നേതൃത്വം നല്കി. ദോഹയിലെ നേതൃത്വ പരിശീലകരായ മുഹമ്മദ് അജ്മല്‍ നോ യുവര്‍ വൈ, മുഹമ്മദ് ഫൈസി കണക്ട് വിത്ത് പീപ്പ്ള് എന്നീ സെഷനുകള്‍ നയിച്ചു.
ചാലിയാര്‍ ദോഹ വൈസ് പ്രസിഡന്റ് ജൈസല്‍ വാഴക്കാട് എലീവിയ 2024ന്റെ ലീഡ് ഓഫ് ദി ഡേ ആയി വിവിധ സെഷനുകള്‍ കോര്‍ഡിനേറ്റു ചെയ്തു.
ചാലിയാര്‍ ദോഹ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രൂപകല്‍പ്പന ചെയ്ത ലോഗോ ഫൗണ്ടര്‍ പ്രസിഡന്റ് മഷൂദ് വി സി പ്രകാശനം ചെയ്തു. ചാലിയാര്‍ കപ്പ് 2024 സീസണ് 4ന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും മുഖ്യ ഉപദേഷ്ടാവ് സമീല്‍ അബ്ദുല്‍ വാഹിദ് നിര്‍വ്വഹിച്ചു.
ചാലിയാര്‍ ദോഹയുടെ പുതുതായി ആരംഭിക്കുന്ന റേഡിയോ പോഡ്കാസ്റ്റ് ചാനല്‍ ഔപചാരിക ഉദ്ഘടനം ചാലിയാര്‍ ദോഹ ഉപദേശക സമിതി അംഗം സിദ്ദീഖ് വാഴക്കാട് നിര്‍വ്വഹിച്ചപ്പോള്‍ മാനേജിങ് കമ്മിറ്റി അംഗം ഷബീര്‍ കീഴുപറമ്പ് ചാനലിന്റെ പ്രവര്‍ത്തന രൂപം വിശദീകരിച്ചു.
ചാലിയാര്‍ ദോഹ പ്രസിഡന്റ് സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ നന്ദിയും പറഞ്ഞു.
ചാലിയാര്‍ ദോഹ ഭാരവാഹികളായ റഷീദ് അലി വി പി, ബുജൈര്‍ മുഹമ്മദ്, സജാസ്, പി സി അബ്ദുറഹിമാന്, ശരത് ലാല്‍, മുജീബുറഹ്മാന്‍, നൗഫല്‍ അമാന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സലിം റോസ്സ്, അഷ്റഫ് സി, ഹനീഫ, സാദിഖ് അലി, അമ്മദ് നിയാസ്, രാജേഷ്, റാഷില്‍ പി വി, റസാഖ് എ പി, വനിതാ വിഭാഗം പ്രസിഡന്റ് മുഹ്സിന സമീല്‍, ജനറല്‍ സെക്രട്ടറി ഫെമിന സലിം, ട്രഷര്‍ ഷഹാന നസ്രി, എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്കി.

