കെ പി എ ക്യുവിന് പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തറിന് (കെ പി എ ക്യു) പുതിയ നേതൃത്വം. അല്‍ അഷ്ബാല്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

city exchange

പ്രസിഡന്റ് അബ്ദുല്‍ റഹിം വെങ്ങേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഭരത് ആനന്ദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അബ്ദുല്‍ സലാം എം കെ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഷാജി പിവീസ്, റാഷിദ് സമസ്യ എന്നിവര്‍ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.

ഭാരവാഹികളായി ഷമീര്‍ കെ പി (പ്രസിഡന്റ്), ഗഫൂര്‍ കാലിക്കറ്റ് (ജനറല്‍ സെക്രട്ടറി), ഷൗക്കത്ത് ജെ എം (ട്രഷറര്‍), വാസു വാണിമേല്‍, റയീസ് ഹമീദ്, ഫെമി ഗഫൂര്‍ (വൈസ് പ്രസിഡന്റ്), രവി പുതുക്കുടി, റജിലേഷ് എ വി, സ്മൃതി (സെക്രട്ടറി), റാഷിദ് സമസ്യ അബ്ദുല്‍ റഹിം വെങ്ങേരി, ഭരത് ആനന്ദ് (സബ് ട്രഷര്‍റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

- Advertisement -
Ad image

അബ്ദുല്‍ സലാം എം കെ, അഡ്വ. നൗഷാദ്, റഷാദ്, ഷാജി പിവീസ്, കൃഷ്ണകുമാര്‍, ബാബു കുട്ടമാക്കില്‍ റഊഫ് മലയില്‍, സുനില്‍ നന്തി, സമീറ റഹിം, അഞ്ജു നിഷിന്‍, ഷഹല എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.
വനിതാ വിംഗ് ചെയര്‍പേഴ്‌സണായി ഡോ. റീനയെ വീണ്ടും തെരഞ്ഞെടുത്തു.

അഹമ്മദ് മൂടാടി, മമ്മു ഷമ്മാസ്, ഷെറിന്‍, അഞ്ജു നിഷിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷമീര്‍ കെ പി, ഗഫൂര്‍ കാലിക്കറ്റ്, വാസു വാണിമേല്‍, ഫെമി ഗഫൂര്‍ എന്നീ പുതിയ ഭാരവാഹികള്‍ സംഘടനയുടെ ഭാവി പരിപാടികളെ കുറിച്ചും അതിന് അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടും സംസാരിച്ചു.

അസുഖ ബാധിതയായി കഴിയുന്ന മല്‍ഖാ റൂഹിയുടെ ചികില്‍സാ ഫണ്ടിലേക്ക് കെ പി എ ക്യു സ്വരൂപിച്ച ഫണ്ട് ഖത്തര്‍ ചാരിറ്റി പ്രതിനിധി മണ്‍സൂര്‍ റാഷിദ് സുലൈമാന് ചടങ്ങില്‍ വെച്ച് ഭാരവാഹികള്‍ ചേര്‍ന്ന് കൈമാറി. രവി പുതുക്കുടി നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!