ഖത്തര്‍ ടൂറിസം അവാര്‍ഡ്; സമയ പരിധി നീട്ടി

Web Desk
1 Min Read

ദോഹ: വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ സഹകരണത്തോടെ ഖത്തര്‍ ടൂറിസം നടത്തുന്ന അവാര്‍ഡുകളുടെ സമയപരിധി ആഗസ്ത് 15 വരെ ദീര്‍ഘിപ്പിച്ചു.

city exchange

ജേതാക്കളെ ഖത്തര്‍ ടൂറിസത്തിന്റെ വിസിറ്റ് ഖത്തര്‍ വെബ്സൈറ്റില്‍ പ്രത്യേകമായി ഫീച്ചര്‍ ചെയ്യുന്നതിനാല്‍ വിജയികള്‍ക്ക് ആഗോള ദൃശ്യപരതയും എക്‌സ്‌പോഷറും ലഭിക്കും.

മികവിനെ ആഘോഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന ശ്രദ്ധേയമായ പ്ലാറ്റ്ഫോമാണ് ഖത്തര്‍ ടൂറിസം അവാര്‍ഡുകളെന്ന് ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ പറഞ്ഞു.

- Advertisement -
Ad image

സാംസ്‌കാരിക അനുഭവങ്ങള്‍, സ്മാര്‍ട്ട് സൊല്യൂഷനുകള്‍, സന്ദര്‍ശക അനുഭവത്തിന്റെ വ്യത്യസ്ത വശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സേവന മികവ് എന്നീ വിഭാഗങ്ങളിലായാണ് ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍.

ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂറിസം ബിസിനസുകള്‍, ഓപ്പറേറ്റര്‍മാര്‍, സംരംഭകര്‍, സന്ദര്‍ശക ആകര്‍ഷണങ്ങള്‍, ഓര്‍ഗനൈസേഷനുകള്‍, ഇവന്റുകള്‍ എന്നിവയ്ക്ക് ഖത്തര്‍ ടൂറിസം അവാര്‍ഡിന് അപേക്ഷിക്കാനാവും.

ഖത്തര്‍ ടൂറിസം അവാര്‍ഡിന് അപേക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഖത്തര്‍ ടൂറിസം അവാര്‍ഡ് വെബ്സൈറ്റായ https://www.qatartourism.com/en/qatar-tourism-സന്ദര്‍ശിക്കാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!