അഭിനേത്രി കോഴിക്കോട് ശാരദ അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: നാടക- സീരിയല്‍- ചലച്ചിത്ര താരം കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

city exchange

1979ല്‍ പുറത്തിറങ്ങിയ ‘അങ്കക്കുറി’യാണ് ആദ്യ ചിത്രം. ഐ വി ശശി സംവിധാനം ചെയ്ത ‘അനുബന്ധം’, ‘നാല്‍ക്കവല’, ‘അന്യരുടെ ഭൂമി’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘ഉത്സവപ്പിറ്റേന്ന്’, ‘സദയം’, ‘സല്ലാപം’, ‘കിളിച്ചുണ്ടന്‍ മാമ്പഴം’, ‘നന്ദനം’, ‘അമ്മക്കിളിക്കൂട്’, ‘യുഗപുരുഷന്‍’, ‘കുട്ടിസ്രാങ്ക്’, ‘രാപ്പകല്‍’, ‘കണ്ണെഴുതി പൊട്ടും തൊട്ട്’ തുടങ്ങി നൂറോളം ചിത്രങ്ങളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!