

ദോഹ: ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങള്‍ പരമ്പര പുന:രാരംഭിക്കുന്നു.

ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ തന്നെയാണ് ആഴ്ചയില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്.

200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ വിജയമന്ത്രങ്ങളുടെ പല അധ്യായങ്ങളും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്. ശ്രോതാക്കളുടെ നിരന്തരമായ അഭിപ്രായങ്ങളും അഭ്യര്‍ഥനകളും മാനിച്ചാണ് പരമ്പര പുന:രാരംഭിക്കുന്നത്.
ലോകോത്തര മോട്ടിവേഷണല്‍ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും അവ ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രധാനമായ ആശയങ്ങള്‍ വിശകലനം ചെയ്യുകയുമാണ് പുതിയ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്.
സിറ്റി എക്സ്ചേഞ്ച് ആണ് വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പ്രായോജകര്‍.

