മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്കി

Web Desk
1 Min Read

ദുബൈ: ഹൃസ്വ സന്ദര്‍ശനാര്‍ഥം യു എ ഇയിലെത്തിയ മുസ്‌ലിം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത് തീക്കുനിയിലെ മുസ്‌ലിം ലീഗ് ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ നേതാക്കള്‍ക്ക് കെ എം സി സി വേളം പഞ്ചായത്ത് കമ്മിറ്റിയാണ് സ്വീകരണം നല്‍കിയത്.

city exchange

കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയും മുസ്‌ലിം ലീഗ് പഞ്ചായത്ത് നേതാവുമായ മാണിക്കോത്ത് ബഷീര്‍ മാസ്റ്റര്‍, ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി കെ മഹ്മൂദ് എന്നിവരെയാണ് സ്വീകരിച്ചത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ വേളം പഞ്ചായത്ത് ദുബൈ കെ എം സി സി പ്രസിഡണ്ട് യു കെ കുഞ്ഞമ്മദ്, ട്രഷറര്‍ മണന്തല അഷ്‌റഫ് എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. കെ എം സി സി ഭാരവാഹികളായ കെ പി അബ്ദുസ്സമദ്, പി ഇ നൗഷാദ്, കെ പി നാസര്‍, തട്ടാങ്കണ്ടി ഹാരിസ്, ലബീബ് തയ്യുള്ളതില്‍, ഫാസില്‍ വടക്കയില്‍ തുടങ്ങിയവരും പങ്കെടുത്തു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!