നിലമ്പൂര്‍ പാട്ടുത്സവം നാളെ

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രവാസികളായ നിലമ്പൂരുകാരുടെ കൂട്ടായ്മയായ ഖത്തര്‍ നിലമ്പൂര്‍ കൂട്ടം 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിലമ്പൂര്‍ പാട്ടുത്സവം- സീസണ്‍ 12 ഫെബ്രുവരി 10ന് ചൊവ്വാഴ്ച ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ വൈകിട്ട് നാലു മണി മുതല്‍ ഐ സി സി അശോക ഹാളില്‍ നടക്കും.

city exchange

നിലമ്പൂരിന്റെ കലാ- സാഹിത്യ- സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ നിലമ്പൂര്‍ പാട്ടുത്സവം അരങ്ങേറുക.

നിലമ്പൂര്‍ എം എല്‍ എ ആര്യാടന്‍ ഷൗക്കത്ത്, പ്രശസ്ത പിന്നണി ഗായിക സരിഗമപ ഫെയിം കീര്‍ത്തന, ചലച്ചിത്ര താരങ്ങള്‍, സാംസ്‌കാരിക നായകര്‍ തുടങ്ങി നാട്ടിലെയും ഖത്തറിലെയും കലാ പ്രതിഭകള്‍ ഉള്‍പ്പെടെ നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമാകും.

Share This Article
Leave a Comment
error: Content is protected !!