

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ല കമ്മിറ്റി ഒരു വര്‍ഷക്കാലം നടത്തുന്ന ക്യാമ്പയിന്‍ ‘നമ്മടെ പാലക്കാട്’ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജില്ലാ കെ എം സി സി കൗണ്‍സില്‍ യോഗത്തില്‍ നിര്‍വഹിച്ചു. പാലക്കാട് ജില്ലയിലെ കെ എം സി സി അംഗങ്ങള്‍ക്ക് കലാ- കായിക മത്സരങ്ങള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉള്‍ക്കൊള്ളച്ചാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

2024 നവംബര്‍ 2025 ഒക്ടോബര്‍ വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതാണ് നെല്ലറയുടെ മഹോത്സവം എന്ന പ്രവര്‍ത്തന ക്യാമ്പയിന്‍. കെ എം സി സി സംസ്ഥാന ഉപദേശക സമിതി അംഗം കെ പി മുഹമ്മദലി കൗണ്‍സില്‍ യോഗം ഉദ്്ഘാടനം ചെയ്തു. ജില്ലാ പ്രവര്‍ത്തന ക്യാമ്പയിന്‍ പ്രഖ്യാപനം ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖ് നിര്‍വഹിച്ചു. ലോഗോ പ്രകാശനം സംസ്ഥാന ഉപദേശക സമിതി അംഗം കെ വി മുഹമ്മദ് നിര്‍വഹിച്ചു. ക്യാമ്പയിന്‍ കര്‍മ്മ പദ്ധതി കെ എം സി സി സംസ്ഥാന സെക്രട്ടറി വി ടി എം സാദിഖ് വിശദീകരിച്ചു.

പ്രവര്‍ത്തന വിജയത്തിന് വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സ്വാഗതസംഘം കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. സംസ്ഥാന കെ എം സി സി പ്രൊഫൈല്‍ അപ്‌ഡേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കിയ മണ്ഡലം കമ്മിറ്റികളെ ജില്ലാ അമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന എസ് എസ് പി സീറോ ബാലന്‍സ് ക്യാമ്പയിന്‍ ഭാഗമായി ഒരുക്കിയ നറുക്കെടുപ്പ് ജില്ല ഭാരവാഹികള്‍ ചേര്‍ന്ന് നിര്‍വഹിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.
ഷൈന്‍ ഗോള്‍ഡുമായി സഹകരിച്ച് നടപ്പാക്കുന്ന സ്മാര്‍ട്ട് സേവ് പദ്ധതി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും യോഗത്തില്‍ നിര്‍വഹിച്ചു. ജില്ലാ ക്യാമ്പയിന് പ്രവര്‍ത്തന വിജയത്തിന് ആവശ്യമായ പിന്തുണ അറിയിച്ച് മണ്ഡലം ഭാരവാഹികളായ സുഹൈല്‍ കുമ്പിടി, യുസഫ് പട്ടാമ്പി, അനസ് യമാനി, ആഷിക് അബൂബക്കര്‍, ജലീല്‍ വളരാണി, അബ്ദുല്‍ മജീദ് ആലത്തൂര്‍, റിയാസ് പറളി, ഹക്കീം കൈപ്പുറം, റോളക്‌സ് മുഹമ്മദ് ഹാജി, ഷമീര്‍ പാലക്കാട്, മുബാറക് കോങ്ങാട്, രിഫായി മാടപ്പാട്ട് എന്നിവരും ജില്ലാ ഉപസമിതി നേതാക്കളും സംസാരിച്ചു. ജില്ലാ സെക്രട്ടറി സിറാജുല്‍ അജണ്ടകള്‍ വിശദീകരിച്ച് സ്വാഗതമാശംസിച്ചു.
യോഗത്തില്‍ ജില്ല ട്രഷറര്‍ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ നാസര്‍ ഫെസി, അഷ്‌റഫ് പുളിക്കല്‍, ഷാജഹാന്‍ മണ്ണാര്‍ക്കാട്, അസര്‍ പള്ളിപ്പുറം, നസീര്‍ പാലക്കാട് ബി എഫ് അംഗങ്ങളായ സി മുജീബ് റഹ്മാന്‍, ജെന്‍സര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

