

തൊടുപുഴ: എ ടി എം, മിത്രം, ചാവേര്‍പ്പട, എന്റെ കല്ലുപെന്‍സിന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജസ്പാല്‍ ഷണ്‍മുഖന്‍ ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് പൂജയും ചിത്രീകരണവും തൊടുപുഴയില്‍ ആരംഭിച്ചു.

മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവന്‍കുട്ടന്‍ കെ എന്‍, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍
ധ്യാന്‍ ശ്രീനിവാസന്‍, ഗായത്രി അശോക്, ജോയി മാത്യു, നിര്‍മ്മല്‍ പാലാഴി, രാജേഷ് പറവൂര്‍, ജയകൃഷ്ണന്‍, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹന്‍, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

കഥ- ശിവന്‍കുട്ടന്‍ വടയമ്പാടി, തിരക്കഥ, സംഭാഷണം- വിജു രാമചന്ദ്രന്‍, പ്രൊജക്ട് ഡിസൈനര്‍- എന്‍ എം ബാദുഷ, ക്യാമറ- അശ്വഘോഷന്‍, എഡിറ്റര്‍- കപില്‍ കൃഷ്ണ, ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, സംഗീതം- ബിജിപാല്‍, കല- കോയാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം- കുമാര്‍ എടപ്പാള്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, സ്റ്റില്‍സ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

