രാഗിണി ദ്വിവേദിയുടെ സര്‍വൈവല്‍ ത്രില്ലര്‍ ദ്വിഭാഷ ചിത്രം ‘ഷീല’ ജൂലായ് 28ന്

Web Desk
1 Min Read

കൊച്ചി: കന്നഡ നടി രാഗിണി ദ്വിവേദിയെ കേന്ദ്ര കഥാപാത്രമാക്കി ബാലു നാരായണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഷീല’ ജൂലായ് 28ന് തിയേറ്റര്‍ റിലീസാകും. പ്രിയലക്ഷ്മി മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി എം പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

city exchange

മലയാളം, കന്നട ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രം കാണ്ഡഹാര്‍, ഫെയ്‌സ് ടു ഫെയ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഗിണി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ‘ഷീല’. റിയാസ് ഖാന്‍, മഹേഷ്, അവിനാഷ് (കന്നഡ), ശോഭ് രാജ് (കന്നഡ), സുനില്‍ സുഖദ, മുഹമ്മദ് എരവട്ടൂര്‍, ശ്രീപതി, പ്രദോഷ് മോഹന്‍, ചിത്ര ഷേണായ്, ലയ സിംപ്‌സണ്‍, സ്‌നേഹ മാത്യു, ബബിത ബഷീര്‍, ജാനകി ദേവി എന്നിവരോടൊപ്പം ഏറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ബാംഗ്ലൂരില്‍ തനിക്ക് നേരിടേണ്ടി വന്ന ഗുരുതരമായ ഒരു പ്രശ്നത്തിന് പരിഹാരം തേടി കേരളത്തിലെത്തുന്ന ഷീല എന്ന യുവതിക്ക് അവിചാരിതമായി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവല്‍ക്കരിക്കുന്ന സര്‍വൈവല്‍ റിവെഞ്ച് ത്രില്ലറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

- Advertisement -
Ad image

അരുണ്‍ കൂത്തടുത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസ് നിര്‍വഹിക്കുന്നു. മ്യൂസിക്- അലോഷ്യ പീറ്റര്‍, എബി ഡേവിഡ്, ബി ജി എം- എബി ഡേവിഡ്, പി ആര്‍ ഒ- പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!