Connect with us

Entertainment

കണ്‍വിന്‍സാക്കി സുരേഷ് കൃഷ്ണയും വൈബാക്കി രാജേഷ് മാധവനും കൂടെ ബേസിലും കൂട്ടരും; ‘മരണമാസ്സ്’ മുന്നേറുന്നു

Published

on


കൊച്ചി: നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് വിഷു റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘മരണമാസ്സ്’. ഡാര്‍ക്ക് കോമഡി ജോണറില്‍ പുറത്തിറങ്ങിയ നായകനായ ബേസില്‍ ജോസഫിനോടൊപ്പം തന്നെ തീയേറ്ററിനുള്ളില്‍ വലിയ കൈയ്യടി നേടുകയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തിയ രാജേഷ് മാധവനും സുരേഷ് കൃഷ്ണയും. ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് രാജേഷ് മാധവന്റെ സീരിയല്‍ കില്ലര്‍ കഥാപാത്രമാണ്. കോമിക് ടച്ചുള്ള സീരിയല്‍ കില്ലര്‍ കഥാപാത്രം പ്രേക്ഷകരെ തിയേറ്ററിനുള്ളില്‍ പൊട്ടി ചിരിപ്പിക്കുകയാണ്. അവസാനം വരെ ചിത്രത്തിന്റെ സസ്‌പെന്‍സ് ലെവല്‍ ഉയര്‍ത്തുന്നുമുണ്ട് രാജേഷ് മാധവന്റെ കഥാപാത്രം.

കണ്ടുമടുത്ത പതിവ് സീരിയല്‍ കില്ലര്‍ സിനിമകളില്‍നിന്നും വ്യത്യസ്തമായ ട്രീറ്റ്മെന്റോട് കൂടിയാണ് രാജേഷ് മാധവന്റെ കഥാപാത്രത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഒരുപാട് വിവാഹാലോചനകള്‍ മുടങ്ങിയ ശേഷം നല്ല ഒരു ബന്ധം ഒത്തുകിട്ടിയ സന്തോഷത്തില്‍ ജീവിതത്തെയും വൈവാഹിക ബന്ധത്തെയും പറ്റി ഒത്തിരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡ്രൈവറായാണ് സുരേഷ് കൃഷ്ണയ ജിക്കു എന്ന കഥാപാത്രത്തിലൂടെ സിനിമയിലെത്തിയിരിക്കുന്നത്.

‘കണ്‍വിന്‍സിങ് സ്റ്റാര്‍’ സുരേഷ് കൃഷ്ണ ജിക്കു എന്ന കഥാപാത്രത്തിലൂടെ സ്പൂഫ് റഫറന്‍സുകള്‍ കൊണ്ട് പ്രേക്ഷകരെ നിര്‍ത്താതെ ചിരിപ്പിക്കുന്നുണ്ട്. ഈയടുത്ത കാലത്തിറങ്ങിയ മറ്റു മലയാള സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും കോമഡി കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ രണ്ട് പേരുടെയും കഥാപാത്രങ്ങള്‍ തിയേറ്ററുകളില്‍ വന്‍ കൂട്ടച്ചിരി ഉണര്‍ത്തിയിരിക്കുകയാണ്. ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ഈ കഥാപാത്രം രാജേഷ് മാധവന്റെയും സുരേഷ് കൃഷ്ണയുടെയും കരിയറില്‍ തന്നെ വന്‍ വഴിതിരിവ് ഉണ്ടാക്കുമെന്നാണ് പ്രേക്ഷക അഭിപ്രായം.

സിജുവും ശിവപ്രസാദും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തില്‍ ബേസില്‍ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും തകര്‍പ്പന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് മരണമാസ് നിര്‍മ്മിക്കുന്നത്.

എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- ഗോകുല്‍നാഥ് ജി, ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താന്‍, എഡിറ്റിംഗ്- ചമന്‍ ചാക്കോ, വരികള്‍- വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷര്‍ ഹംസ, മേക്കപ്പ്- ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്‌സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, ഡിഐ- ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ദോ സെല്‍വരാജ്, സംഘട്ടനം- കലൈ കിങ്സണ്‍, കോ ഡയറക്ടര്‍- ബിനു നാരായണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്‍, സ്റ്റില്‍സ്- ഹരികൃഷ്ണന്‍, ഡിസൈന്‍സ്- സര്‍ക്കാസനം, ഡിസ്ട്രിബൂഷന്‍- ടോവിനോ തോമസ് പ്രൊഡക്ഷന്‍സ് ത്രൂ ഐക്കണ്‍ സിനിമാസ്, ഐക്കണ്‍ സിനിമാസ്. പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.


error: Content is protected !!