‘ഉരു’ സിനിമയിലെ നാടന്‍ പാട്ട് ജെ കെ മേനോന്‍ റിലീസ് ചെയ്തു

Web Desk
1 Min Read

ദോഹ: ഉരു സിനിമയില്‍ ഉരു നീറ്റിലിറക്കുമ്പോള്‍ ഖലാസികള്‍ പാടുന്ന നാടന്‍ പാട്ട് ദോഹയില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക ഡയറക്ടര്‍ ജെ കെ മേനോന്‍ റിലീസ് ചെയ്തു. ഗിരീഷ് ആമ്പ്‌റയാണ് നാടന്‍ പാട്ടിന്റെ രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്.

city exchange

ബേപ്പൂരിലെ ‘ഉരു’ നിര്‍മ്മാണ പാരമ്പര്യവും പ്രവാസി കുടുംബത്തിന്റെ സാമൂഹ്യ ജീവിതവും പ്രതിപാദിക്കുന്ന ഉരു സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് ഇ എം അഷ്‌റഫാണ്. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ മന്‍സൂര്‍ പള്ളൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുബിന്‍ എടപ്പകത്തും എ സാബു വുമാണ് സഹനിര്‍മ്മാതാക്കള്‍.

മാമുക്കോയ, കെ യു മനോജ്, മഞ്ജു പത്രോസ് തുടങ്ങിയ അഭിനേതാക്കള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ഉരു മാര്‍ച്ച് മൂന്നിന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഉരു സിനിമയിലെ നാടന്‍ പാട്ട് മില്ലേനിയം ഓഡിയോസിന്റെ യു ട്യൂബില്‍ ലഭ്യമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!