

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററും നസീം ഹെല്‍ത്ത് കെയറും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാമ്പ് വിജയകരമായി. ക്യാമ്പില്‍ ആരോഗ്യ മേഖലയിലെ വിവിധ വിദഗ്ധ സേവനങ്ങള്‍ ലഭ്യമാക്കി.

മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സുബൈര്‍ വക്ര നിര്‍വഹിച്ചു. മുഖ്യാതിഥിയായി ഇബ്രാഹിം അബ്ദുല്ല എം അല്‍ ഒബൈദ്ലി പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പ് ചെയര്‍മാനും ഇന്ത്യന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ഇ പി അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.

്ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, നസീം ഹെല്‍ത്ത് കെയര്‍ സി റിംഗ് റോഡ് ബ്രാഞ്ച് ഹെഡ് റിയാസ് ഖാന്, അഷ്റഫ് വെല്‍കെയര്‍, ഡോ. മഖ്തൂം അസീസ്, ലുത്ഫി കളമ്പന്‍, സുഹൈല്‍, അഷ്റഫ്, മുഹമ്മദ് റിസല്, റിഷദ് പി കെ എന്നിവര്‍ സംസാരിച്ചു.
വിദഗ്ധ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സജീവ പങ്കാളിത്തത്തോടെ നടന്നക്യാമ്പില്‍ 750ലധികം ആളുകള്‍ ആരോഗ്യ പരിശോധനകള്‍, ലാബ് ടെസ്റ്റുകള്‍, സി പി ആര്, ഫസ്റ്റ് എയ്ഡ് പരിശീലന ക്ലാസുകള്‍, ഹെല്‍ത്ത് അവയര്‍നസ് ക്ലാസുകള്‍ തുടങ്ങിയ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച സെഷനുകളില്‍ പങ്കാളിയായി.
ഹമദ് ബ്ലഡ് ഡോണേഷന്‍ സെന്ററിന്റെ സഹകരണത്തോടെ ക്യാമ്പിന്റെ പ്രധാന ഭാഗമായി സംഘടിപ്പിച്ച രക്തദാന പരിപാടിയില്‍ 150ല്‍ അധികം ദാതാക്കള്‍ പങ്കെടുത്തു.
അക്ബര്‍ കാസിം, ജി പി കുഞ്ഞാലികുട്ടി, അബ്ദുറഹിമാന് ഗ്യാലക്സി, ഹനീഫ് ആയപ്പള്ളി, നജീബ് അബൂബക്കര്‍, അബ്ദുല്‍ വഹാബ്, ഖല്ലാദ് ഇസ്മായില്‍ എന്നിവര്‍ ഉപഹാരം നല്കി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി പി കെ ഷമീര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഡോ. ഹഷിയത്തുള്ള നന്ദിയും പറഞ്ഞു.

