പോക്‌സോ കേസ്: രണ്ടു വര്‍ഷം കഠിന തടവ്

Web Desk
1 Min Read

പറവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ച കേസില്‍ പ്രതി പറവൂര്‍ ചെറിയ പല്ലംതുരുത്ത് തൂയിത്തറ വീട്ടില്‍ പ്രസാദ് (44) നെ രണ്ട് വര്‍ഷം കഠിന തടവിന് പറവൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചു. 10000 രൂപ പിഴയുമൊടുക്കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ് ശിക്ഷ അനുഭവിക്കണം. പിഴത്തുക അതിജീവിതയുടെ പുനരധിവാസത്തിന് നല്‍കണമെന്നും ജഡ്ജി ടി കെ സുരേഷ് ഉത്തരവിട്ടു.

city exchange

2022 സെപ്തംബര്‍ 7നാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടിയെ സമീപിച്ച പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയായിരുന്നു. പറവൂര്‍ പൊലിസ് എസ് ഐ ആയിരുന്ന കെ എഫ് ബര്‍ട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ പ്രവിത ഗിരീഷ്‌കുമാര്‍ ഹാജരായി.

Share This Article
Leave a Comment
error: Content is protected !!