ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഖത്തര്‍

Web Desk
1 Min Read

ദോഹ: ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ജനുവരി മൂന്ന് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയം പുതിയ യാത്രാ ആവശ്യകതകള്‍ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും വാക്‌സിനേഷനോ പ്രതിരോധശേഷിയോ പരിഗണിക്കാതെ ഖത്തറിലേക്ക് പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ നെഗറ്റീവ് ഫലം ഹാജരാക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ബന്ധമാക്കി.

city exchange

ചൈനയില്‍ നിന്നും ഖത്തറിലേക്ക് തിരികെയെത്തുന്ന ഖത്തരി പൗരന്മാര്‍, ഖത്തറിലെ താമസക്കാരും ചൈനീസ് പൗരന്മാരും ചൈന സന്ദര്‍ശിച്ച് ഖത്തറിലേക്ക് മടങ്ങുന്ന മറ്റു രാജ്യങ്ങളിലെ പൗരന്മാര്‍, സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഖത്തറിലേക്ക് വരുന്ന യാത്രക്കാരെയും സമൂഹത്തെയും കോവിഡ് വൈറസില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള താല്‍ക്കാലിക നടപടിയാണ് അപ്ഡേറ്റ് ചെയ്ത കോവിഡ്19 നയം. ചൈനയില്‍ നിലവില്‍ കോവിഡിന്റെ വ്യാപനമുണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

വിദേശത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും ക്വാറന്റൈന്‍ നിര്‍ബന്ധമല്ല. എങ്കിലും ഖത്തറിലെത്തിയ ശേഷം വൈറസ് ബാധിച്ച യാത്രക്കാര്‍ രാജ്യത്തെ നടപടിക്രമങ്ങള്‍ക്കനുസൃതമായി ആരോഗ്യ ഐസൊലേഷന് വിധേയമാക്കണം. ഖത്തറിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രാജ്യത്ത് എത്തുമ്പോള്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടത് നിര്‍ബന്ധമല്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!