പെട്രോള്‍, ഡീസല്‍ തീവില പിന്നേയും ഉയരത്തിലേക്ക്

Web Desk
1 Min Read

ന്യൂഡല്‍ഹി: ലക്കും ലഗാനവുമില്ലാതെ വീണ്ടും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 കടന്നു. പാറശ്ശാലയിലാണ് പെട്രോള്‍ വില ലിറ്ററിന് 110 രൂപ 10 പൈസ എത്തിയത്. പാറശ്ശാലയില്‍ 103 രൂപ 77 പൈസയാണ് ഡീസല്‍ വില. കഴിഞ്ഞ 11 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.

city exchange

https://www.aagolavartha.com/in-india-motorists-pay-more-for-petrol-than-aviation-fue-l/

- Advertisement -
Ad image

ഒരു മാസത്തിനിടെ ഡീസലിന് 7.75 രൂപയും പെട്രോളിന് 6.07 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 2018നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്.

ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 84.97 ഡോളറാണ്. ഇന്ധന ഉപഭോഗം കൂടിയതിനനുസരിച്ച് ഉത്പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു റിപ്പോര്‍ട്ട്.

രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന വാദമുയര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ വില വര്‍ധനവിനെ പ്രതിരോധിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!