തീപ്പെട്ടിക്ക് വില കൂടുന്നു; 26 വര്‍ഷത്തിനിടെ രണ്ടാം തവണ

Web Desk
1 Min Read

ശിവകാശി: കഴിഞ്ഞ 14 വര്‍ഷത്തിനിടെ വില വര്‍ധിച്ചിട്ടില്ലാത്ത ഏതെങ്കിലുമൊരു സാധനത്തെ കുറിച്ച് പറയാനാവുമോ? ആലോചിച്ച് ബുദ്ധിമുട്ടേണ്ടതില്ല, തീരെ ആലോചിക്കാത്ത ഒരു സാധനമാണത്- തീപ്പെട്ടി. അതെ കഴിഞ്ഞ 14 വര്‍ഷമായി തീപ്പെട്ടിക്ക് വില കൂടിയിട്ടില്ല.

city exchange

2007ലാണ് തീപ്പെട്ടിക്ക് അവസാനമായി വില കൂടിയത്. അതുവരെ 50 പൈസയായിരുന്ന തീപ്പെട്ട ഒരു രൂപയായി വര്‍ധിച്ചു. ഇപ്പോഴിതാ വില കൂടിയിട്ടില്ലാത്ത തീപ്പെട്ടിക്കും വില വര്‍ധിപ്പിക്കുന്നു. 2021 ഡിസംബര്‍ ഒന്നുമുതല്‍ തീപ്പെട്ടി രണ്ടു രൂപയിലേക്ക് വില മാറുന്നത്. 25 പൈസയായിരുന്ന തീപ്പെട്ടിയ്ക്ക് 1995ലാണ് 50 പൈസയാക്കിയത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു അടുത്ത വില വര്‍ധനവുണ്ടായത്.

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനയാണ് തീരുമാനത്തിന് പിന്നില്‍. തീപ്പെട്ടി നിര്‍മിക്കാന്‍ ആവശ്യമായ 14 അസംസ്‌കൃത വസ്തുക്കളുടേയും വിലയില്‍ ഇതിനകം വലിയ വര്‍ധനയുണ്ടായി. ഇതേതുടര്‍ന്നാണ് ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത സംഘടനാ യോഗത്തില്‍ വില വര്‍ധനയ്ക്കുള്ള തീരുമാനമെടുത്തത്.

- Advertisement -
Ad image

റെഡ് ഫോസ്ഫറസിന്റെ വില 425ല്‍ നിന്ന് 810 ആയതും വാക്സിന് 58 രൂപയായിരുന്നത് 80 ആയതും കമ്പനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ഒക്ടോബര്‍ പത്തിന് ശേഷം തീപ്പെട്ടി കൂടുണ്ടാക്കുന്ന ബോക്സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സള്‍ഫറിനുമെല്ലാം വില വര്‍ധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇന്ധന വിലയും ചരക്കു ഗതാഗതത്തിന്റെ ചെലവും വര്‍ധിച്ചിട്ടുണ്ട്.

നിലവില്‍ തീപ്പെട്ടി കമ്പനികള്‍ 600 തീപ്പെട്ടികളുടെ കെട്ട് 270 മുതല്‍ 300 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിര്‍മ്മാണ ചെലവ് 430 മുതല്‍ 480 വരെയായെന്ന് കമ്പനികള്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!