

കൊച്ചി: അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സ്, ക്ലോസ് ഷോട്ട് എന്റര്‍ടൈന്‍മെന്റ്, സമീര്‍ മൂവീസ് എന്നിവയുടെ ബാനറില്‍ ദെസ്വിന്‍ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ യുടെ ക്യാരക്ടര്‍ പോസ്റ്റര്‍ മഞ്ജു വാര്യര്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. താരയുടെ ആദ്യ ഘട്ട ചിത്രീകരണം കേരളത്തില്‍ പൂര്‍ത്തിയായി.

രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ ആരംഭിക്കും. സ്ത്രീ ജീവിതത്തിന്റെ സ്വാതന്ത്ര്യ ഇടങ്ങളെ ചര്‍ച്ച ചെയ്യുന്ന സിനിമയില്‍ സിതാര എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനുശ്രീയാണ്. പ്ലാസ്റ്ററിട്ട വലതു കൈയ്യുമായി നില്‍ക്കുന്ന അനുശ്രീയുടെ ഫോട്ടോ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് ടാക്‌സി ഡ്രൈവര്‍ ശിവയോടൊപ്പം സഞ്ചരിക്കുന്ന സിതാരയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.

മാലിക്കിലെ ഫ്രെഡി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സനല്‍ അമന്‍ ശിവയായി വേഷമിടുന്നു. ഒപ്പം വിജിലേഷും ദിവ്യ ഗോപിനാഥുമുണ്ട്. സിതാരയുടെ ഭര്‍ത്താവായ സതീഷായി തമിഴ് ക്രൈം ത്രില്ലര്‍ ‘രാക്ഷസനി’ലെ സൈക്കോ ക്രിമിനല്‍ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാന്‍ ശരവണന്‍ എത്തുന്നു.
ജെബിന്‍ ജെ.ബിയാണ് താരയുടെ നിര്‍മ്മാതാവ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സമീര്‍ പി എം, പ്രഭ ജോസഫ്. സംവിധായകന്റെ തന്നെ തിരക്കഥയ്ക്ക് എഴുത്തുകാരന്‍ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിര്‍വഹിക്കുന്നു. ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, സംഗീതം: വിഷ്ണു വി ദിവാകരന്‍, ആര്‍ട്ട് ഡയറക്ടര്‍: അജി വിജയന്‍, മേക്കപ്പ്: മണികണ്ഠന്‍ മരത്താക്കര, കോസ്റ്റ്യൂം: അഞ്ജന തങ്കച്ചന്‍, ചീഫ് അസോസിയേറ്റ്: സജിത്ത് പഗോമത്ത്, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് രാമന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഷാനവാസ് പുലിക്കൂട്ടില്‍, സ്റ്റില്‍സ്: ഷാനവാസ് ചിന്നു, പി ആര്‍ ഒ: പ്രതിഷ് ശേഖര്‍.

