

കൊച്ചി: സിജുവില്‍സന്‍ നായകനാകുന്ന വരയന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. പാലാരിവട്ടം റിനൈ കൊച്ചിനില്‍ നടന്ന ചടങ്ങില്‍ നായകന് സിജു വില്സന്, നായിക ലിയോണ ലിഷോയ്, സംവിധായകന് ജിജോ ജോസഫ്, രചയിതാവ് ഫാ. ഡാനി കപ്പൂച്ചി, നിര്‍മാതാവ് എ ജി പ്രേമചന്ദ്രന്, ചലച്ചിത്ര താരങ്ങളായ ജയശങ്കര്‍, ഡാവിഞ്ചി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രേക്ഷകരുമായി പെട്ടെന്ന് ബന്ധപ്പെടുന്ന ചിത്രമായിരിക്കും വരയനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോവിഡിന് തൊട്ടുമുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കുകയും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ക്കുകയും ചെയ്തിരുന്നുവെങ്കിലും സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചില്ല.
സിനിമയില്‍ വേഷമിട്ട മൂന്നുവയസ്സുകാരന് നായ നാസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മെയ് 20നാണ് വരയന്‍ തിയേറ്ററുകളിലെത്തുക.

