സാല്‍മണ്‍ ത്രിഡിയിലെ രണ്ടാം ഗാനം ഈദിനോടനുബന്ധിച്ച് ഇന്ന് റിലീസാവും

Web Desk
1 Min Read

കൊച്ചി: ഇന്ത്യന്‍ ചരിത്രത്തിലാദ്യമായി ഏഴ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ത്രി ഡി ചിത്രം സാല്‍മണിലെ രണ്ടാം ഗാനം ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് മെയ് മൂന്നിന് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുറത്തിറങ്ങുന്നു.

city exchange

പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും സുഹൃദ്ബന്ധത്തിന്റേയും കഥ പറയുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം രംഗത്തെത്തുന്ന ഗാനമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. കോളജിലെ സഹപാഠികളെല്ലാം ഒന്നിച്ചു കൂടിയപ്പോഴുണ്ടായ ഗൃഹാതുരത്വത്തിന്റെ സ്പര്‍ശം കൂടിയുള്ള ഗാനം സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്.

തമിഴിന് പുറമേ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി, ബംഗാളി, മറാത്തി ഭാഷകളിലാണ് സാല്‍മണ്‍ ത്രി ഡി ഇറങ്ങുന്നത്. ഏഴ് ഭാഷയിലേയും ഗാനങ്ങള്‍ മെയ് മൂന്നാം തിയ്യതി ടി സീരിസ് ലഹരിയിലൂടെ പുറത്തിറങ്ങും.
തമിഴില്‍ നവീന്‍ കണ്ണന്റെ വരികള്‍ക്ക് വിജയ് യേശുദാസാണ് ശബ്ദം നല്കിയത്. തെലുങ്കില്‍ രാജേഷ് രചനയും ഉണ്ണി എല്‍ദോ ആലപിക്കുകയും ചെയ്തിരിക്കുന്നു. കന്നഡയില്‍ അനീഷ് പി സി മാംഗളൂരിന്റെ വരികള്‍ക്ക് പ്രവീണ്‍ രവീന്ദ്രനും മലയാളത്തില്‍ അനില്‍ കുമാറും ശ്രീറാം സുഷീലും രചന നിര്‍വഹിച്ച് ശ്രീജിത്ത് എടവനയും ഹിന്ദിയില്‍ ഉമേഷ് യാദവിന്റെ വരികള്‍ക്ക് കപില്‍ ടിയും ബംഗാളിയില്‍ സബ്രീന റുബിന്റെ രചനയില്‍ ശ്രീറാം സുഷീലും മറാത്തിയില്‍ ഉമേഷ് യാദവിന്റെ വരികള്‍ക്ക് അജയ് ജയറാമുമാണ് ആലാപനം നിര്‍വഹിച്ചത്.

- Advertisement -
Ad image

സാല്‍മണിലെ നായകന്‍ വിജയ് യേശുദാസിനോടൊപ്പം രാജീവ് ഗോവിന്ദ പിള്ള, ചരിത് ബലപ്പ, ഷിയാസ് കരീം, ബഷീര്‍ ബഷി, ജാബിര്‍ മുഹമ്മദ്, ജോനിറ്റ ഡോഡ, മീനാക്ഷി ജയ്സ്വാള്‍, തന്‍വീ കിഷോര്‍, അന്‍ജോ നായര്‍, നസ്റീന്‍ എന്നിവരും സംവിധായകന്‍ ഷലീല്‍ കല്ലൂരുമാണ് പാട്ടില്‍ വേഷമിട്ടിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!