ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഇന്ത്യ പുറത്തിറക്കി

Web Desk
1 Min Read

ന്യൂഡല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം കര മാര്‍ഗ്ഗം ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ വിനോദ സഞ്ചാരികള്‍ക്ക് വിസ ലഭ്യമാകില്ല.
ചൈന, പാകിസ്താന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍ എന്നിങ്ങനെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കരമാര്‍ഗ്ഗമെത്തിയാല്‍ ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസ ലഭ്യമാകില്ല. കപ്പല്‍, വിമാന മാര്‍ഗ്ഗം എത്തിച്ചേരേണ്ടതുണ്ട്.

city exchange

ടൂറിസ്റ്റ്, ഇ-വിസകള്‍ക്ക് നേരത്തെയുള്ള ഡബിള്‍ എന്‍ട്രിക്ക് പകരം 30 ദിവസത്തെ കാലാവധിയുള്ള വിസയാണ് ഇനി അനുവദിക്കുക. ഇന്ത്യ സര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ വിസ നല്കുന്നത് പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ടൂറിസം ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്താന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശികള്‍ക്കും ഒക്ടോബര്‍ 15 മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഗ്രൂപ്പ് ടൂറിസ്റ്റുകള്‍ക്ക് ഇ- ടൂറിസ്റ്റ് വിസ, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ പ്രവേശിക്കാം. വ്യക്തിഗത വിനോദസഞ്ചാരികളായ വിദേശികള്‍ക്ക് ഇ- ടൂറിസ്റ്റ് വിസ, ടൂറിസ്റ്റ് വിസയില്‍ നവംബര്‍ 15 മുതലാണ് പ്രവേശനം.

- Advertisement -
Ad image

നിലവിലുള്ള വിസയോ മുമ്പ് അനുവദിച്ചതോ ഉപയോഗിക്കാത്തതോ ആയ വിസകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പുതിയ വിസകള്‍ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കോവിഡാനന്തര തിരിച്ചു പിടിക്കലിന്റെ ഭാഗമായി വിനോദ സഞ്ചാര, ആതിഥേയ, വ്യോമയാന മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യത്തെ അഞ്ച് ലക്ഷം വിദേശ ടൂറിസ്റ്റുകള്‍ക്ക് സൗജന്യമായാണ് വിസ നല്കുക.

അന്താരാഷ്ട്ര യാത്ര പുനഃരാരംഭിക്കുന്നതോടെ ഇന്ത്യയിലെത്തുന്ന ആദ്യ അഞ്ച് ലക്ഷം വിനോദ സഞ്ചാരികള്‍ക്ക് വിസ ഫീസ് അടക്കേണ്ടതില്ല. പദ്ധതി 2022 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ ആദ്യത്തെ അഞ്ച് ലക്ഷം വിസ പൂര്‍ത്തിയാകുന്നതു വരെയോ തുടരും.

ഒരു വിനോദ സഞ്ചാരിക്ക് ഒരു തവണ മാത്രമേ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു.

Share This Article
Leave a Comment
error: Content is protected !!