ക്യൂ ടീം ഗരന്‍ഗാവോ ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: മലപ്പുറം ജില്ലയിലെ തിരൂര്‍ മേഖലയില്‍നിന്നുള്ള ഖത്തറിലെ പ്രവാസി കൂട്ടായ്മയായ ക്യൂ ടീം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ‘ഗരന്‍ഗാവോ’ ആഘോഷം സംഘടിപ്പിച്ചു.

city exchange

കുഞ്ഞുങ്ങളും കുടുംങ്ങളുമടക്കം നൂറില്‍പരം ആളുകള്‍ പങ്കെടുത്ത നിറപ്പകിട്ടാര്‍ന്ന പരിപാടിയില്‍ ഖത്തറിന്റെ പൈതൃകവും പാരമ്പരാഗതവുമായ ആചാരങ്ങളെ പരിചയപ്പെടുത്തി. പങ്കെടുത്ത കുഞ്ഞുങ്ങള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കൂടാതെ ക്യൂ ടീം ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ സമീര്‍ അരീക്കാട് ഗാനരചനയും സുനില്‍ തിരൂര്‍ സംഗീത സംവിധാനവും നജ്മുദ്ധീന്‍ താനൂര്‍ ആലാപനവും നിര്‍വഹിക്കുന്ന അവ്വര്‍ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ദോഹയിലെ മുതിര്‍ന്ന കലാ- സാഹിത്യകാരനും നാടകനടനുമായ മുത്തു ഐസിആര്‍സി, ക്യൂ ടീം പ്രസിഡന്റ് നൗഫല്‍ എം പിക്ക്. നല്‍കി നിര്‍വഹിച്ചു. പ്രസ്തുത ആല്‍ബത്തിന് മുഹ്‌സിന്‍ തളിക്കുളം സംവിധാനവും സാബിര്‍ സലാം എഡിറ്റിങ്ങും ഫക്രുദ്ദീന്‍ അരീക്കാട് ഡിസൈനിങ്ങും നിര്‍വഹിക്കുന്നു.

പരിപാടിക്ക് സാബിക്, സാലിക്, സമീര്‍ അരീക്കാട്, ഇസ്മായില്‍, ആര്‍ട്ടിസ്റ്റ് അക്ബര്‍ വെളിയങ്കോട്, അഫ്‌സല്‍, വഹീദ്, ഫസീല, മുബാഷിറ, മുനീബ, റാഹില എന്നിവര്‍ നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!