സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് ഇഫ്താര്‍ നടത്തി

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ റയ്യാന്‍ യൂണിറ്റ് ഇഫ്താറും കുടുംബ സംഗമവും നടത്തി. സംഗമം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി അധ്യക്ഷത വഹിച്ചു.

city exchange

ചടങ്ങില്‍ സംസ്‌കൃതി ട്രഷറര്‍ അപ്പു കെ കെ, ജോയിന്റ് സെക്രട്ടറി ബിജു പി മംഗലം, വനിത വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

സംസ്‌കൃതി വൈസ് പ്രസിഡന്റ് ശിഹാബ് തൂണേരിയും ജോയിന്റ് സെക്രട്ടറി നിധിന്‍ എസ് ജിയും പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റ് സിദ്ധിക്ക് കെ കെ സ്വാഗതവും യൂണിറ്റ് ജോയിന്റ് സെക്രട്ടറി സജ്ന നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!