സ്വര്‍ണക്കടകളില്‍ മോഷണം നടത്തിയ സംഘം പിടിയില്‍

Web Desk
1 Min Read

ദോഹ: സ്വര്‍ണക്കടകള്‍ ലക്ഷ്യമിട്ട് നിരവധി മോഷണങ്ങള്‍ നടത്തിയ സംഘത്തെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പിടികൂടി. രാജ്യം വിടുന്നതിന് തൊട്ടുമുമ്പ് വിമാനത്താവളത്തില്‍ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

city exchange

ജ്വല്ലറിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഒരു പുരുഷനും രണ്ട് സ്ത്രീകളും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ വില്‍പ്പനക്കാരന്റെ ശ്രദ്ധ തിരിക്കുന്നത് ജ്വല്ലറിക്കുള്ളിലെ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. അതേ രീതി മറ്റൊരു സ്റ്റോറിലും ആവര്‍ത്തിച്ചു.

കുറ്റവാളികള്‍ താമസസ്ഥലം വിട്ട നിമിഷം മുതല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ സി സി ടി വി വഴി ട്രാക്ക് ചെയ്ത ആഭ്യന്തര മന്ത്രാലയം അവിടെ നിന്ന് മോഷ്ടിച്ച വസ്തുക്കളുമായി അവരെ പിടികൂടുകയായിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!