മലബാറില്‍ സൗദി വിസ ഫെസിലിറ്റേഷന്‍ സെന്റര്‍: ഡോ. ഹുസൈന്‍ മടവൂര്‍ സൗദി അംബാസിഡര്‍ക്ക് നന്ദി അറിയിച്ചു

Web Desk
1 Min Read

കോഴിക്കോട്: സൗദി സന്ദര്‍ശിക്കുന്നവര്‍ക്ക് വിരലടയാള റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനായി കോഴിക്കോട്ട് ഒരു വിസ ഫെസിലിറ്റേഷന്‍ സെന്റര്‍ (വി എഫ് എസ്) തുറക്കാനുള്ള തീരുമാനത്തില്‍ ഡോ. ഹുസൈന്‍ മടവൂര്‍ സന്തോഷം രേഖപ്പെടുത്തുകയും ഇന്ത്യയിലെ സൗദി അംബാസിഡര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

city exchange

കേരളത്തില്‍ ഇപ്പോള്‍ എറണാകുളത്ത് ഒരു വി എഫ് എസ് കേന്ദ്രമാണുള്ളത്. കേരളത്തില്‍ നിന്നും സൗദി സന്ദര്‍ശിക്കുന്നവരില്‍ ഭൂരിഭാഗം പേരും മലബാറില്‍ നിന്നുള്ളവരായതിനാല്‍ മലബാറില്‍ ഒരു സെന്റര്‍ തുടങ്ങണമെന്ന് ഈ മാസമാദ്യത്തില്‍ സൗദി അംബാമ്പിഡര്‍ ഡോ. സാലിഹ് അല്‍ ഹുസൈനിയെ നേരില്‍ കണ്ട് ഡോ. മടവൂര്‍ ആവശ്യപ്പെടുകയും ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അംബാസിഡര്‍ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

Share This Article
Leave a Comment
error: Content is protected !!