ഗ്രാന്‍ഡ് മാള്‍ മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട ഭാഗ്യവിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു

Web Desk
1 Min Read

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ബൈ ആന്റ് ഗെറ്റ് കാഷ് ആന്റ് കാര്‍ മെഗാ പ്രൊമോഷന്‍ രണ്ടാംഘട്ട വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു. ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ സി ഇ ഒ ശരീഫ് ബി സി സമ്മാന വിതരണത്തിന് നേതൃത്വം വഹിച്ചു.

city exchange

ചടങ്ങില്‍ ഏരിയ മാനേജര്‍ ബഷീര്‍ പരപ്പില്‍, പി ആര്‍ മാനേജര്‍ സിദ്ധിഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷംസീര്‍, മാള്‍ മാനേജര്‍ സുമേഷ്, വെയര്‍ഹൗസ് മാനേജര്‍ റിയാസ്, എ എം എം പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

15 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയാല്‍ ക്യാഷ് ആണ് സമ്മാനമായി ലഭിച്ചത്. ഈ പ്രൊമോഷന്റെ അവസാനഘട്ട നറുക്കെടുപ്പ് ജൂണ്‍ 22ന് നടക്കും. 10 പേര്‍ക്ക് 5000 റിയാല്‍ ക്യാഷും ബമ്പര്‍ സമ്മാനമായ പുതിയ മോഡല്‍ ജെടൂര്‍ ടി2 കാറും ആണ് അവസാന ഘട്ട നറുക്കെടുപ്പ് വിജയികളെ കാത്തിരിക്കുന്നത്. ആദ്യഘട്ട വിജയികള്‍ക്കുള്ള 5000 ക്യാഷ് പ്രൈസ് നേരത്തെ വിതരണം ചെയ്തിരുന്നു.

2025 ഏപ്രില്‍ ഒന്നിന് തുടങ്ങി ജൂണ്‍ 21 വരെ നീളുന്ന മെഗാ പ്രൊമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡല്‍ ജെറ്റൂര്‍ ടി2 കാറും 200,000 റിയാലിന്റെ ക്യാഷ് സമ്മാനവും നേടാനുള്ള അവസരം ഗ്രാന്‍ഡ് മാള്‍ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ ഏത് ഗ്രാന്‍ഡ് ഔട്ട്‌ലറ്റുകളില്‍ നിന്നും 50 റിയലിനോ അതിനു മുകളിലോ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കള്‍ക്കും ഈ സമ്മാന പദ്ധതിയില്‍ പങ്കെടുക്കാവുന്നതാണ്. ഖത്തര്‍ മിനിസ്ട്രി ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ സുതാര്യമായ നറുക്കെടുപ്പിലൂടെ ആണ് ഭാഗ്യശാലികളെ തെരഞ്ഞെടുക്കുന്നത്.

- Advertisement -
Ad image

‘ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാണ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ലക്ഷ്യം എന്ന് റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ പറഞ്ഞു. ഈ അവസരങ്ങള്‍ എല്ലാ ഉപയോക്താക്കളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment
error: Content is protected !!