കുസാറ്റില്‍ മരിച്ച നാലുപേരേയും തിരിച്ചറിഞ്ഞു

Web Desk
1 Min Read

കൊച്ചി: കുസാറ്റ് ക്യാംപസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ തിരക്കില്‍ പെട്ട് മരിച്ച നാലു പേരെയും തിരിച്ചറിഞ്ഞു.

city exchange

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശ്ശേരി സ്വദേശി സാറാ തോമസ് എന്നിവരും പുറത്തു നിന്ന് സംഗീത പരിപാടി കാണാന്‍ എത്തിയ പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ആല്‍വില്‍ ജേക്കബുമാണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരിച്ചത്.

പരുക്കേറ്റ 34 വിദ്യാര്‍ഥികള്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിട്ടുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരുക്കേറ്റ രണ്ടു പെണ്‍കുട്ടികളെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. 15 പേര്‍ ചെറിയ പരുക്കുകളോടെ ആശുപത്രിയില്‍ തുടരുന്നുണ്ട്.

ഗാനമേള നടന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായത്.
ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കിടെയാണ് അപകടം. മഴ പെയ്തതോടെ നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കറിയതാണ് അപകടത്തിന് കാരണം. തിരക്കില്‍പ്പെട്ട് പടിക്കെട്ടില്‍ വീണ വിദ്യാര്‍ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു. നിരവധി പേര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണു.

- Advertisement -
Ad image

മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റ് ധിഷണയുടെ രണ്ടാം ദിവസമായിരുന്നു ശനിയാഴ്ച.

പരിപാടി കാണാന്‍ പാസുമായെത്തുന്നവര്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. എന്നാല്‍ മഴ പെയ്തതോടെ പുറത്തു നിന്നവര്‍ മഴ കൊള്ളാതിരിക്കാന്‍ ആ സമയത്ത് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതാണ് തിരക്കിനും മരണത്തിലേക്കും കലാശിച്ചത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!