

കട്ടപ്പന: കട്ടപ്പന കാല്‍വരി മൗണ്ട് കൊച്ചുപ്ലാപറമ്പില്‍ കെ ടി കുര്യന് (റിട്ട. വില്ലേജ് ഓഫീസര്‍- 80) നിര്യാതനായി. കോട്ടയം വാകത്താനം
കൊച്ചുപ്ലാപറമ്പില്‍ കുടുംബാംഗം.

ഭാര്യ: പരേതയായ മോളി കുര്യന്. കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പില്‍ കുടുംബാംഗം.

മക്കള്‍: ജോഷി കുര്യന് (സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി), മെര്ലിന് കുര്യന് (എം എം എച്ച് എസ് നരിയംപാറ കട്ടപ്പന)
മരുമക്കള്‍: രഞ്ജിത്ത് എബ്രാഹം (എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന),
അനിത മേരി ഐപ്പ് (സീ ന്യൂസ് ലൈവ് കൊച്ചി).
മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് നാലു മണിക്ക് മകള്‍ മെര്ലിന് കുര്യന്റെ കോട്ടയം കൂരോപ്പട ചെന്നാമറ്റം ഒറ്റപ്ലാക്കല്‍ വീട്ടില്‍ കൊണ്ടുവരും. തുടര്‍ന്ന് സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം രണ്ടരയ്ക്ക് കോട്ടയം ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.

