
ദോഹ: ജനുവരി 9ന് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന ഖത്തര്‍ ഇന്‍കാസ് കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ദോഹയിലെത്തിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന് ഇന്‍കാസ് പ്രവര്‍ത്തകര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആവേശോജ്ജ്വല സ്വീകരണം നല്കി.

ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ്, ഉപദേശക സമിതി ചെയര്‍മാന്‍ സമീര്‍ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെക്കൂറ്റ്, ജോണ്‍ ഗില്‍ബര്‍ട്ട്, ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, മറ്റ് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍, യൂത്ത് വിംഗ്, ലേഡീസ് വിംഗ് പ്രവര്‍ത്തകരടക്കം നൂറ് കണക്കിനാളുകളാണ് അദ്ദേഹത്തെ സ്വീകരിക്കാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
