ഇന്‍കാസ് ഖത്തര്‍ കുടുംബ സംഗമം; വി ഡി സതീശന്‍ മുഖ്യാതിഥി

Web Desk
2 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖത്തില്‍ സംഘടിപ്പിക്കുന്ന കുടുംബസംഗമം ഒന്‍പതിന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് അബൂഹമൂറിലെ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

കേരള നിയമസഭാ പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശന്‍ സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഖത്തറിലെ സാമുഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

ഭാവി കേരളത്തെ കുറിച്ചും കേരളത്തിന്റെ സാമ്പത്തിക വികസന രംഗത്തെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുകളും വീക്ഷണവുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഖത്തര്‍ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലെ മലയാളി സമൂഹം ഉറ്റു നോക്കുന്നത്. മതേതര ജനാധിപത്യ കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രവാസികള്‍ക്കും വലിയ പങ്ക് നിര്‍വ്വഹിക്കാനാകും എന്നതുകൊണ്ട് കൂടിയാണ് ഇന്‍കാസ് ഖത്തര്‍ പ്രതിപക്ഷ നേതാവിനെ പങ്കെടുപ്പിച്ച് സംഗമം സംഘടിപ്പിക്കുന്നത്. ലോക പ്രവാസി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഖത്തറിലെ ഇന്‍കാസ് ഗ്രൂപ്പുകള്‍ക്കിടയിലെ ലയനം പ്രവാസികള്‍ക്ക ആവശ്യമായ കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചര്‍ച്ചയിലാണെന്നും മികച്ച ഇടപെടലുകളുണ്ടാകുമെന്നും സംഘാടകര്‍ പറഞ്ഞു. ഇനി ഒത്തൊരുമിച്ച് മുമ്പോട്ടു പോകുമെന്നും മറ്റൊരു ഭിന്നിപ്പുണ്ടാകില്ലെന്നും പറഞ്ഞു.

- Advertisement -
Ad image

കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു പ്രവാസി എം എല്‍ എ ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് പറയാനാവില്ലെന്നും സമ്മര്‍ദ്ദം ചെലുത്തുന്നതിന് പരിധികളുണ്ടെന്നും അതിനുള്ള സാഹചര്യമല്ലെന്നും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടാല്‍ അങ്ങനെ ചെയ്യുമെന്നും തങ്ങളുടെ ഭാഗത്തു നിന്നും അത്തരമൊരു ആവശ്യം ഉ്ന്നയിക്കുന്നില്ലെന്നും സിദ്ദീഖ് പുറായില്‍ പറഞ്ഞു.

പ്രവാസി ദിനമായതിനാല്‍ പരിപാടിയില്‍ ആരെയെങ്കിലും ആദരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പെട്ടെന്ന് സംഘടിപ്പിച്ച പരിപാടിയായതിനാല്‍ അത്തരം തയ്യാറെടുപ്പുകളൊന്നും നടത്തിയിട്ടില്ലെന്നും സംഘാടകര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ട്രഷറര്‍ ജീസ് ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഷെമീര്‍ ഏറാമല, രക്ഷാധികാരികളായ ജോപ്പച്ചന്‍ തെക്കെകൂറ്റ്, മുഹമ്മദ് ഷാനവാസ്, ജോണ്‍ ഗില്‍ബെര്‍ട്ട് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!