
ദമ്മാം: ദമ്മാമിലെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ ഫോക്കസ് സൗദി ദമ്മാം ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന രക്തദാന ക്യാമ്പില്‍ സ്വദേശികളും സ്ത്രീകളുമടക്കം നൂറോളം പേര്‍ പങ്കെടുത്തു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സിക്രട്ടറി നസറുല്ല രക്തം ദാനം ചെയ്തു തുടക്കം കുറിച്ചു.

ക്യാമ്പ് സിജി ഇന്റര്‍നാഷണല്‍ ചീഫ് കോ ഓര്‍ഡിനേറ്റര്‍ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. കോവിഡ് രോഗവ്യാപനം സ്യഷ്ടിക്കുന്ന ഭയാശങ്കകള്‍ക്കിടയിലും പ്രവാസികള്‍ക്കിടയില്‍ രക്തദാനത്തിന്റെ സന്ദേശം ഏറ്റെടുത്ത് നിരവധി പേര്‍ മുന്നോട്ട് വന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം വിലയിരുത്തി. രക്തദാനം ജീവദാനം എന്ന സന്ദേശം വിളിച്ചോതി സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കാളികളായവര്‍ക്കുളള കൃതജ്ഞതാ ഫലകങ്ങള്‍ വഹീദുദ്ദീന്‍, നസീം അബ്ദുറഹ്മാന്‍, റബീഹ് ഇബ്രാഹിം, സൈഫുസ്സമാന്‍ എന്നിവര്‍ ചേര്‍ന്ന് നല്കി.


ഫോക്കസ് കെയര്‍ മാനേജര്‍ സജില്‍ നിലമ്പൂര്‍, ഫോക്കസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ നൗഷാദ് പി പി, അനീഷ് പി സി, ഷഹിന്‍ഷ, സാജിദ് പി സി തുടങ്ങിയവരുടെ സന്നദ്ധ പ്രവര്‍ത്തക ഏകോപനത്തെ ഫോക്കോ സോക്കര്‍ അഡൈ്വസറി അംഗം സതീഷ് പ്രത്യേകം അഭിനന്ദിച്ചു. പരസ്പരം ചെറുതാകാന്‍ മത്സരിക്കുന്ന വര്‍ത്തമാന കാലത്തില്‍ ഒരുമയുടെ അതിരുകളില്ലാത്ത മാനവികയുടെ വലിയ സന്ദേശങ്ങളാണ് ഇത്തരം നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്കസ് സൗദി നാഷണല്‍ സി ഇ ഒ ശബീര്‍ വെള്ളാടത്ത്, ഫോക്കസ് നാഷണല്‍ ഇവന്റ് മാനേജര്‍ ഷിയാസ് മീമ്പറ്റ ക്യാമ്പ് സന്ദര്‍ശിച്ചു.

മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതത്തിനിടയില്‍ കടുത്ത ക്ഷാമം അനുഭവപ്പെട്ടിരുന്ന ബ്ലഡ് ബാങ്കുകള്‍ക്ക് വലിയ അശ്വാസമാണ് ഫോക്കസിന്റെ കൈത്താങ്ങിലൂടെ സാധ്യമായതെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാകില്ലെന്നും കിംഗ് ഫഹദ് ബ്ലഡ് ഡോണേഷന്‍ സെന്റര്‍ ഡയരക്ടര്‍ ഡോ. അഹ്മദ് മന്‍സൂര്‍ പറഞ്ഞു.
രക്തദാന ക്യാമ്പ് വമ്പിച്ച വിജയമാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും മുജീബ് തയ്യില്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഫോക്കസ് ദമ്മാം സി ഇ ഒ എം വി എം നൗഷാദ്, സി ഒ ഒ നസീമുസ്സബാഹ്, അഡ്മിന്‍ അന്‍ഷാദ് പൂവന്‍കാവില്‍ എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.

